0%

Chapter Title : മംഗല്യധാരണം 4 [Nishinoya]

Author : Nishinoya Read All Parts 1.8K

നിവർത്തി ഇല്ലാതെ അവളുടെ കൂടെ പോയി.

ചാരു പറഞ്ഞത് ശെരിയ. ആജാനബാഹുവിനെ പോലെ മൂന്നു പേര് അവിടെ നിൽപ്പുണ്ട്. കണ്ട തന്നെ പേടിയാകും. അവളെ ടോയ്ലറ്റിൽ പറഞ്ഞയച്ചിട്ടു ഞാൻ പുറത്ത് വെയിറ്റ് ചെയ്തു. അവർ എന്നെ രൂക്ഷമായി നോക്കുന്നുണ്ട് അത് എന്തിന് ആണോ ആവോ അടി വല്ലതും ഉണ്ടായാൽ ഇവന്മാർ എന്നെ എടുത്ത് പുറത്തേക്ക് എറിയും. ചാരു ബാത്രൂമിൽ നിന്നും ഇറങ്ങിയപ്പോ അവളെയും കൂട്ടി തിരിച്ചു വന്നു. ചാരു ബെഡിൽ ഇരുന്നു വെള്ളം കുടിക്കാൻ തുടങ്ങി. വന്ന ഉറക്കം അതേപോലെ തിരിച്ചു പോയത് കൊണ്ട് ഞാൻ അതിനു എതിർ വശം അവളെ നോക്കി ഇരുന്നു.ചുമ്മാ ഇരുന്നു ബോർ അടിക്കുന്നു. ചരുവിനോട് എന്തെങ്കിലും സംസാരിച്ചാലോ. ചിലപ്പോ ദിയ പറഞ്ഞപോലെ അവൾക്ക് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടങ്കിലോ. ഞാൻ തന്നെ സംസാരിക്കാൻ മുൻകൈ എടുത്തു.

"... ഹലോ..." മൈര് കൃത്യസമയത്ത് തന്നെ ചരുവിനു ഫോൺ വന്നു.

"... ഹ കഴിച്ചായിരുന്നു........

രാവിലെ എത്തും ........

കുഴപ്പം ഇല്ല രാവിലെ എക്സാം ആയോണ്ട് നേരെ അങ്ങോട്ട് പോവും........

അല്ലെ എക്സാം..........

എക്സാം കഴിഞ്ഞുള്ള ആദ്യ ട്രെയിനിൽ കയറും ....." ഇതെല്ലാം ഫോൺ വിളിച്ച ആൾക്ക് ചാരു കൊടുത്ത മറുപടികൾ ആണ്.

എന്നാലും ആരായിരിക്കും ഈ സമയത്ത് വിളിച്ചേ. ഇത്രക്ക് ഡീറ്റൈൽ ആയിട്ടു കാര്യങ്ങൾ പറയണം എങ്കിൽ അവളുടെ അമ്മ ആയിരിക്കും. എന്റെ ഈ ചോദ്യങ്ങൾക്ക് വല്യ ആയുസ്സ് ഇല്ലായിരുന്നു.

"...ഗുഡ് നൈറ്റ്‌ അരുൺ. രാവിലെ അവിടെ എത്തിയിട്ട് വിളിക്കാം..." അത്രയും പറഞ്ഞു ചാരു ഫോൺ കട്ടാക്കി.

ചാരു പറഞ്ഞ ആ പേര്

💬 Comments

View all comments