0%

Chapter Title : മംഗല്യധാരണം 4 [Nishinoya]

Author : Nishinoya Read All Parts 1.8K

കൊമ്പ് കോർത്തു.

"... ഒന്ന് നിർത്തോ രണ്ടുംകൂട. നിങ്ങളോട് കാര്യങ്ങൾ പറഞ്ഞ എന്നെ പറഞ്ഞാൽ മതിയല്ലോ 🤦🏻‍♀️..." ഞാൻ സ്വയം പഴിച്ചു.

"... ആദി സൂക്ഷിച്ചാൽ ദുഖിക്കേണ്ട. മുമ്പ് പട്ടിയെ പോലെ കരഞ്ഞത് ഒന്നും മറന്നിട്ടില്ലല്ലോ..?" ഇത്രയും പറഞ്ഞു കാർത്തി പോയി.

"... എടാ കുഴപ്പം ഒന്നുമില്ല നീ ഹാപ്പി ആയി പോയിട്ടു വാ..."ദിയ ധൈര്യം പകർന്നു.

കൂട്ടുകാരുടെ ധൈര്യവും വീട്ടുകാരോടുള്ള വിശ്വാസത്തിന്റെ പുറത്തും ഞാൻ ചരുവിനോപ്പം ട്രെയിൻ കയറി. സ്ലീപ്പർ കിട്ടിയൊണ്ട് സുഗമായി പോവാം.ഞായർ വൈകുന്നേരം ആണ് ഞങ്ങൾ കയറിയത്. ലോവർ ബെഡും മിഡിൽ ബെഡുമാണ് കിട്ടിയേ. ഞാൻ മിഡിൽ ബെഡിൽ കയറി ഹെഡ് സെറ്റും വച്ചു സിനിമ കാണാൻ തുടങ്ങി ചാരുവിനെ ഞാൻ അതികം ശ്രദ്ധിക്കാൻ പോയില്ല. രാത്രി അമ്മ തന്നു വിട്ട ആഹാരം കഴിച്ചു. ഉറങ്ങാനായി എന്റെ ബെഡിൽ തയ്യാർ എടുക്കുമ്പോൾ ആണ് കാലിൽ ഒരു തോണ്ടൽ അനുഭവപ്പെട്ടത്.

"... അതെ ഒന്ന് വരുമോ..." ആശങ്കയോടെ ചാരു ചോദിച്ചു.

"... എവിടേക്ക്..." മനസ്സിലാവാതെ ഞാൻ ചോദിച്ചു.

"... ഒന്ന് വരവോ..." വീണ്ടും അതെ ചോദ്യം. ഞാൻ ബെഡിൽ നിന്നും ഇറങ്ങി.

"... എന്തിനാ എന്നെ വിളിച്ചേ..." വല്യ താല്പര്യം ഇല്ലാതെ ചോദിച്ചു.

"...ബാത്‌റൂമിൽ പോണം..."

"...അതിനു ഞാൻ ഇപ്പൊ എന്ത് ചെയ്യാനാ. നിന്നെ ഇവിടെ ആരും പിടിച്ചു വച്ചിട്ടൊന്നും ഇല്ലല്ലോ..."

"... അതല്ല അവിടെ 2,3 പേര് നിൽപ്പുണ്ട് അവരെ കാണുമ്പോൾ തന്നെ പേടിയാവുന്നു..." അവളുടെ കണ്ണിലെ ഭയം ഞാൻ കണ്ടു

"...ഇവളെ കൊണ്ട് . നടക്ക് അങ്ങോട്ട് ഞാൻ കൂടെ വരാം..."

💬 Comments

View all comments