0%

Chapter Title : മംഗല്യധാരണം 4 [Nishinoya]

Author : Nishinoya Read All Parts 1.8K

കൊണ്ട് പോണത്..." ക്രൂര ഭാവത്തിൽ കാർത്തി പറഞ്ഞു.

"...അതിനു ഞാൻ അവളെ എങ്ങനെ നോവിച്ചെന്ന നീ പറയുന്നേ..?അവൾ എന്നെ അല്ലെ നോവിച്ചേ..." കഴിഞ്ഞ കാലങ്ങൾ എന്റെ മനസിലൂടെ മിന്നിമറഞ്ഞു

"... ശാരീരികമായി നോവിച്ചില്ലെങ്കിലും മാനസികമായി നീ അവളെ നോവിച്ചിട്ടുണ്ട്. അതിനു അവൾ പ്രതികാരം ചെയ്യും..." കാർത്തി പിന്നെയും എന്നെ പേടിപ്പെടുത്തി.

"... നീ പേടിക്കാതെടാ ഇവന് പ്രാന്ത..." ദിയ എന്നെ അശ്വസിപ്പിക്കാൻ ശ്രെമിച്ചു.

"... ഇവൻ പറയുന്നത് പോലെയൊന്നും ആയിരിക്കില്ല. എന്റെ അഭിപ്രായത്തിൽ ഈ യാത്രയോടെ നിങ്ങൾ തമ്മിലുള്ള എല്ല പ്രേശ്നങ്ങളും മാറും. അതിന് നീ ആദ്യം ചരുവിന് പറയാനുള്ളത് കേൾക്ക് ..." ദിയ അഭിപ്രായപെട്ടു.

"... ഇവൾ പറയുന്നത് ഒന്നും നീ കേൾക്കണ്ട. തരം കിട്ടിയാൽ നിന്നെ ട്രെയിനിൽ നിന്നും തള്ളി ഇടാനും അവൾ മടിക്കില്ല പെൺപിള്ളേരെകുറിച്ച് നിനക്ക് അറിയാതോണ്ടാ..." ദൈവമേ ഈ തെണ്ടി മനുഷ്യനെ പറഞ്ഞു പേടിപ്പിക്കോലോ

"...പിന്നെ പെൺപിള്ളേരെകുറിച്ച് അരച്ച് കലക്കി കുടിച്ച ഒരുത്തൻ വന്നിരിക്കുന്നു. നിന്നോട് ഒക്കെ ഏതെങ്കിലും പെൺപിള്ളേർ മിണ്ടോടാ..." ദിയ കാർത്തിയെ പുച്ഛിച്ചു തള്ളി.

"... എനിക്ക് ഒരുത്തിയെയും വിശ്വാസം ഇല്ല. അതുകൊണ്ട് എന്നോട് ആരും മിണ്ടാനും വരണ്ട 😏..." കാർത്തി അവന്റെ നിലപാട് പറഞ്ഞു

"... അല്ലെങ്കിൽ പെണ്ണ്പിള്ളേർ നിന്റെ പിന്നിൽ ക്യു നിൽക്കെല്ലേ. ഒന്ന് പോടാ ചെക്ക..." ദിയയുടെ വക പിന്നയും പുച്ഛം

"... ആദി നീ ഇവളെ വിളിച്ചോണ്ട് പോ ഇല്ലങ്കിൽ ഇവളുടെ മുഖത്തിന്റെ ഷേപ്പ് ഞാൻ മാറ്റും..." കാർത്തി കോപം കൊണ്ട് വിറങ്ങലിച്ചു.

"... പിന്നെ എന്റെ കൈ മാങ്ങാ പറിക്കാൻ പോവല്ലേ..."ദിയയും

💬 Comments

View all comments