0%

Chapter Title : മംഗല്യധാരണം 4 [Nishinoya]

Author : Nishinoya Read All Parts 1.8K

എന്നാ ശെരി ഞാൻ പൊക്കോളാം..." വേറെ വഴിയില്ലാതെ സമ്മതിക്കേണ്ടി വന്നു.

രാത്രി എത്ര ഉറങ്ങാൻ നോക്കിയിട്ടും ഉറക്കം വരുന്നില്ല. അവളുടെ കൂടെ പോണം എന്ന് ആലോചിക്കുമ്പോൾ എന്തോ അസ്വസ്ഥത. അമ്മ ആദ്യം ചോദിച്ചപ്പോഴേ എന്തെകിലും പരിപാടി പറഞ്ഞു ഒഴിയാൻ ഉള്ളതായിരുന്നു. ഇതിപ്പോ 2, 3 ദിവസം അങ്ങനെ പോകും. ഒരുപാട് കാര്യങ്ങൾ ചിന്തിച്ചു നിദ്രയിൽ മുഴുകി.പിറ്റേന്ന് കോളേജിലും ചർച്ച ഇത് തന്നായിരുന്നു.

"... നീ പേടിക്കണ്ട അളിയ ഇതൊക്കെ ഒരു ചാലഞ്ച് അല്ലെ..." കാർത്തിയുടെ സമാധാനപെടുത്തൽ ആണ്.

"... ഞാൻ എന്തിനാ പേടിക്കുന്നെ. അല്ല ഇതിൽ എന്താ ഇത്ര വല്യ ചാലഞ്ച്..." മനസ്സിലാവാതെ ഞാൻ ചോദിച്ചു.

"... ഇതിൽ എന്തോ കുഴപ്പം ഉണ്ട് നീ തന്നെ ഒന്ന് ആലോചിച്ചു നോക്കിയേ ഇത്രയും നാൾ ഇല്ലാത്ത എക്സാം ഇപ്പൊ എവിടെ നിന്ന് വന്നു..? വേറെ ആരും ഇല്ലാത്തോണ്ട് ആണോ നിന്നെത്തന്നെ കൂടെചെല്ലാൻ പറഞ്ഞത് something fishy..."കാർത്തി അവന്റെ സംശയങ്ങൾ ഉന്നയിച്ചു.

"... എടാ അത് അച്ഛൻ തിരക്കിൽ ആയോണ്ട് ആണുങ്ങൾ ആരെങ്കിലും കൂടെ പോണ്ടേ അതാ എന്നോട് ചെല്ലാൻ പറഞ്ഞെ..."

"...അവളെ മൈൻഡ് കൂടി ചെയ്യാത്ത നിന്നെ തന്നെ കൂടെ കൊണ്ട് പോണമെങ്കിൽ. ഇത് ഒരു ട്രാപ്പ് ആണ്..." ഒരു ഡിക്റ്റേറ്റീവിനെ പോലെ കാർത്തി അവന്റെ കണ്ടുപിടിത്തം എല്ലാം നിരത്തി.

"... ട്രാപ്പോ, എന്ത് ട്രാപ്പ്..." ചെറിയ ഒരു ഭയം എന്നിൽ ഉടലെടുത്തു.

"... ഒന്ന് പോടാ അവന്റെ ഒരു കണ്ടുപിടിത്തം..." കാർത്തിയുടെ നിലപാടുകൾ ദിയ പാടെ തള്ളിക്കളഞ്ഞു.

"...അവളെ നീ നോവിച്ചതിനു പകരം വീട്ടാനാണ് അവൾ നിന്നെയും

💬 Comments

View all comments