0%

Chapter Title : മംഗല്യധാരണം 4 [Nishinoya]

Author : Nishinoya Read All Parts 1.8K

ഇതൊന്നും പെണ്ണും പെടക്കോഴിയും ഇല്ലാത്ത നിങ്ങളോട് പറഞ്ഞിട്ട് കാര്യം ഇല്ല..." അത് കേട്ടപ്പോ ഒരുനിമിഷം ചരുവിന്റെ മുഖം മനസ്സിൽ മിന്നി മറഞ്ഞു.

പിന്നയും നമ്മൾ ഒരുപാട് നേരം സംസാരിച്ചു. നമുക്ക് എല്ലാർക്കും കാണുമല്ലോ ഒരു ബെസ്റ്റ് ഫ്രണ്ട് പോലൊരു കസിൻ. ഗായു ഇപ്പൊ എനിക്ക് അങ്ങനെയാ. എന്ത് വേണമെങ്കിലും പറയാം സംസാരിക്കാം ☺️. അവൾക്കും ഏറക്കുറെ അത് പോലെ തന്നെയാ.

"... ഈ വരുന്ന തിങ്കളാഴ്ച നിനക്ക് വല്ല പരിപാടിയും ഉണ്ടോ..." രാത്രി ഫുഡ്‌ കഴിക്കുന്നതിന്റെ ഇടക്ക് അമ്മ ചോദിച്ചു.

"...കോളേജിൽ പോണം അത്രയേ ഉള്ളു..." നിസാരമായി പറഞ്ഞു.

"...എന്നാ നീ തമിഴ്നാട് വരെ ഒന്ന് പോണം..." അമ്മ പറഞ്ഞു.

"... അതിനെന്താ പോവാലോ..." വരാൻ ഇരിക്കുന്ന ആപത്തു മനസ്സിലാവാതെ സമ്മതവും മൂളി.

"... അല്ല എന്തിന ഞാൻ പോണേ..." കാര്യം അറിയണമല്ലോ.

"... ചാരുമോൾക്ക് ബാംഗ്ലൂരിൽ വച്ച് ഒരു എക്സാം ഉണ്ട് അപ്പൊ നീ ഒന്ന് കൂടെ ചെല്ലണം..." അത് കേട്ടതും കഴിച്ചോണ്ട് ഇരുന്ന ഫുഡ്‌ തനിയെ തൊണ്ടവഴി ഇറങ്ങിപോയി.

"...എന്തോന്ന്..? എനിക്ക് പോവാൻ പറ്റില്ല..."

"... അതെന്താ നിനക്ക് പോയാൽ..." ഗംഗയിൽ നിന്നും അമ്മ നാഗവല്ലിയായി മാറി.

"...അത്...അത്... എനിക്ക് അന്ന് ജിമ്മിൽ പോണം. മാച്ച് അടുത്ത് വരുന്നോണ്ട് പ്രാക്ടീസ് മുടക്കാൻ പറ്റില്ല..." വായിൽ വന്നത് അങ്ങ് തട്ടി വിട്ടു.

"... ഒരു ദിവസം പ്രാക്ടീസ് ചെയ്തില്ല എന്ന് വച്ച് ഒന്നും നടക്കാൻ പോണില്ല. ഞാനാ പറയുന്നേ നീ അവളുടെ കൂടെ പോയെ പറ്റു..." അമ്മ ചെക്ക്മേറ്റ് വച്ചു ഇനി ഒഴിയാൻ പറ്റില്ല.

"...

💬 Comments

View all comments