Chapter Title : മംഗല്യധാരണം 4 [Nishinoya]
തുടങ്ങി.
"... സോറി... സോറി... വിളിക്കാൻ മറന്നു പോയി 😁..." അവളെ അനുനയിപ്പിക്കാൻ നോക്കി.
"...ഓഹോ ഇവിടന്നു പോയപ്പോ നമ്മളെ എല്ലാം മറന്നു അല്ലെ. ഇനി ഒന്നും പറയണ്ട..." അവൾ ഫോൺ കട്ടാക്കി പോയി.
"... എന്താടാ..." എന്റെ കാട്ടികൂട്ടൽ കണ്ട് അമ്മ കാര്യം തിരക്കി
"... അവിടന്ന് വന്നിട്ട് അവളെ വിളിക്കാത്തതിന്റെ പരിഭവം ആണ്..."
"... ആഹ്ഹ് അനുഭവിച്ചോ. മോൾക്ക് 1 ചപ്പാത്തി കൂടി വയ്ക്കട്ടെ..." എന്നെ നോക്കികൊണ്ടിരുന്ന ചരുവിനോട് അമ്മ ചോദിച്ചു.
അവൾ വേണ്ടന്ന് പറഞ്ഞു കഴിപ്പ് മതിയാക്കി. ഫോണുമായി ഞാൻ ബാൽക്കണിയിലേക്ക് പോയി. ഒരുപാട് തവണ വിളിച്ചിട്ടും ഗായു ഫോൺ എടുത്തില്ല. അവസാനം വാട്സ്ആപ്പ് വഴി സോറി ഒക്കെ പറഞ്ഞിട്ടാണ് അവൾ ഫോൺ എടുത്തേ.
"...എന്താ മാഷേ ഫോൺ എടുക്കാൻ ഒക്കെ ഒരു മടി..." ഞാൻ ചോദിച്ചു
"... നമ്മളെ ഓർക്കാത്തവരെ നമ്മൾ എന്തിനു ഓർക്കണം 😒..."
"...ഇപ്പോഴും പിണക്കം മാറിയില്ലേ..."
"... ഇല്ലങ്കിൽ..?"
"... സോറി മുത്തേ ക്ഷമിക്ക്. ഇവിടെ എത്തിയപ്പോ താമസിച്ചു ക്ഷീണം കൊണ്ട് ഉറങ്ങി പോയി അതാ വിളിക്കാത്തെ..."
"... Hmm ഇത്തവണ ക്ഷമിച്ചിരിക്കുന്നു..."
"... ഉത്തരവ്.അല്ല നീ നാളെയല്ലേ വീട്ടിൽ പോവുന്നുള്ളു എന്ന് പറഞ്ഞെ..."
"...ഓ നിങ്ങൾ ഇല്ലാത്തോണ്ട് ഒരു സുഖമില്ല. അതോണ്ട് ഞാൻ എല്ലാം കെട്ടിപെറുക്കി തിരിച്ചു വന്നു. പിന്നെ എന്റെ ചെക്കന് എന്നെ മിസ്സ് ചെയ്യുന്നു എന്ന് പറഞ്ഞു അപ്പൊ അവനെയും കാണാല്ലോ..."
"... അപ്പൊ കാമുകനെ കാണാൻ ഓടിയത് ആണ് എന്നിട്ട് ഞങ്ങൾ ഇല്ലാത്തോണ്ട് എന്ന് ഒരു തള്ളലും..."
"...ആ അങ്ങനെ തന്നെയാ.
💬 Comments
View all comments