0%

Chapter Title : മംഗല്യധാരണം 4 [Nishinoya]

Author : Nishinoya Read All Parts 1.8K

എന്നെ നോക്കി ദഹിപ്പിക്കുന്നുണ്ടായിരുന്നു.

വൈകുന്നേരത്തോടെ ഞങ്ങൾ വീട്ടിൽ എത്തി.യാത്ര ഷീണം കാരണം ചെന്ന ഉടനെ കട്ടിലിൽ കേറി കിടന്നു. പിറ്റേന്ന് രാവിലെ ആണ് ഉറക്കം എഴുന്നേറ്റത്. പതിവുപോലെ കാപ്പികുടിയൊക്കെ കഴിഞ്ഞ് ജിമ്മിൽ പോയി. കാർത്തി നേരുത്തേ അവിടെ ഹാജർ ആയിട്ടുണ്ടായിരുന്നു. അവനോട് വെക്കേഷൻ പോയ സംഭവ വികസങ്ങൾ ഒക്കെ പറഞ്ഞു. വൈകിട്ട് വീട്ടിൽ എത്തി.

"... ഇന്നെങ്കിലും നേരുത്തേ വന്നുടായിരുന്നോ. നാളെ അല്ലെ കോളേജ് തുറക്കുന്നെ..." അമ്മ പറഞ്ഞു

"... സോറി അമ്മക്കുട്ടി. എന്തായാലും ഞാൻ എത്തിയില്ലേ..." എല്ലാരും അത്താഴം കഴിക്കാനായി ഇരുന്നു.

"... ഗായു വിളിച്ചായിരുന്നു..." എനിക്ക് വിളമ്പുന്നതിന്റെ ഇടക്ക് അമ്മ പറഞ്ഞു.

"... ആണോ എന്നിട്ട് എന്ത് പറഞ്ഞു..."

"...അവർ ഇന്ന് വീട്ടിൽ പോവാണെന്നു പറഞ്ഞു. നിന്നെ ഒരുപാട് വിളിച്ചു എന്നിട്ട് കിട്ടിയില്ല എന്ന് പറഞ്ഞു അതാ എന്നെ വിളിച്ചേ..."അമ്മ അത് പറഞ്ഞതും ചാരു ഇക്കിൾ വെട്ടാൻ തുടങ്ങി.

"... അയ്യോ എന്ത് പറ്റി മോളെ. വെള്ളം കുടിക്ക്..." അമ്മ അവൾക്ക് വെള്ളം ഒഴിച്ച് കൊടുത്തു.

ഇവൾക്ക് എന്തിനാ ഇപ്പോ ഇക്കിൾ വെട്ടിയത്. ആർക്ക് അറിയാം ആർത്തി മൂത്ത് തിന്നപ്പോ തൊണ്ടയിൽ കുരുങ്ങി കാണും

"... ഫോൺ ചാർജ് തീർന്നു പോയി അമ്മേ. അതാ അവൾ വിളിച്ചപ്പോ കിട്ടാത്തെ. കുഴപ്പമില്ല കിടക്കാൻ നേരത്ത് ഞാൻ വിളിച്ചോളാം..." സാധാരണ കഴിക്കുന്നതിലും നേരുത്തേ ഞാൻ ഫുഡ്‌ കഴിച്ച് തീർത്തു അമ്മുവിന്റെ റൂമിൽ കുത്തിയിട്ട ഫോൺ സ്വിച്ച് ഓൺ ആക്കിയതും ഗായുവിന്റെ കാൾ വന്നു.

"...വീട്ടിൽ എത്തിയിട്ട് ഒരു കാൾ ചെയ്യാൻ തോന്നിയോട

...പട്ടി...തെണ്ടി...ചെറ്റേ..." ഫോൺ എടുത്തപാടെ ഗായു

💬 Comments

View all comments