Chapter Title : മംഗല്യധാരണം 4 [Nishinoya]
ഇറങ്ങാം. പോട്ടെടി കാന്താരി ..." ഞാൻ അതും പറഞ്ഞ് അവളെ കെട്ടിപിടിച്ചു.
"... I miss you..."അത് പറഞ്ഞു തിരിച്ച് അവൾ എന്നെ പുൽകി.
"...🗣️ ആദി..."
ആ അലർച്ച കേട്ട ഞാനും ഗായുവും ഞെട്ടി വാതിൽക്കൽ നോക്കി. കോപത്താൽ ഉറഞ്ഞു തുള്ളുന്ന ചാരുവുനെ ആണ് കണ്ടത്. എന്താ എന്നാ ഭാവത്തിൽ ഞാൻ ചാരുവിനെ നോക്കി
"... മാമി വിളിക്കുന്നു. ഇറങ്ങാൻ സമയമായി😡..." ഇത്രയും പറഞ്ഞു ചവിട്ടിതുള്ളി അവൾ പോയി.
"...ഇവൾക്ക് എന്താ വല്ല പ്രാന്തും ഉണ്ടോ..." ഒന്നും മനസ്സിലാവാതെ ഞാൻ ഗായുവിനോട് ചോദിച്ചു.
"... ആർക്ക് അറിയാം. ഇനിയിപ്പോ ലേറ്റ് ആവണ്ട പോവാം..." അതും പറഞ്ഞ് ഗായു എന്റെ കൈയ്യും പിടിച്ചു ഉമ്മറത്തേക്ക് എത്തി.
"... അപ്പൊ എല്ലാർക്കും ടാറ്റ. ഞങ്ങൾ പോയിട്ടു വരാം. നിങ്ങളും ഒരുദിവസം അങ്ങോട്ട് ഇറങ്ങ്..." എല്ലാരേയും കെട്ടിപിടിച് യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി.
"... ഗായു വിളിക്കാം കേട്ടോ..." കാറിൽ കേറുമ്പോൾ കൈകൊണ്ട് ഞാൻ ആംഗ്യം കാണിച്ചു
ഇത്തവണ കാർ ഞാൻ എടുത്തു. അച്ഛൻ എന്റൊപ്പവും.
"... ഇവടന്ന് പോവാൻ തോന്നുന്നില്ല അല്ലെ..." പുറത്തേക്ക് നോക്കി അമ്മു പറഞ്ഞു.
"... അതെ നല്ല വെക്കേഷന് ആയിരുന്നു..." ഞാനും അഭിപ്രായപെട്ടു
"... ഇങ്ങോട്ട് വരുന്ന കാര്യം പറഞ്ഞപ്പോ നിനക്ക് എന്ത് ജാട ആയിരുന്നു. ഇപ്പൊ എങ്ങനെ ഉണ്ടട..." അമ്മ ചോദിച്ചു.
"... ഓ പിന്നെ ഗായു ഇല്ലായിരുന്നെങ്കിൽ ഞാൻ പിറ്റേന്ന് തന്നെ പോയേനെ. അവൾ ഉള്ളത്കൊണ്ട് ബോർ അടി ഇല്ലായിരുന്നു..." അത് പറഞ്ഞു മിറർ വഴി ചാരുവിനെ ഒന്ന് പാളി നോക്കി.ചാരു
💬 Comments
View all comments