Chapter Title : മംഗല്യധാരണം 4 [Nishinoya]
ഒരു കുറവും ഇല്ല. പൊന്നുപോലെയാ അവിടെ എല്ലാരും അവളെ നോക്കുന്നെ..." അമ്മ അത് പറഞ്ഞതും ചാരു എന്നെ തുറിച്ചു നോക്കി.
ആ നോട്ടത്തിന്റെ അർത്ഥം എനിക്ക് മനസിലായില്ല.പതിയെ ഞങ്ങൾ ഹാളിലേക്ക് നീങ്ങി.
"... മാമി ഗായു എവിടെ കാണാൻ ഇല്ലല്ലോ..." ഗായുവിനെ കാണാത്തത് കൊണ്ട് ഞാൻ ചോദിച്ചു.
"...അവൾ റൂമിൽ ഉണ്ട് എന്തോ അർജന്റ് കാൾ വന്നു. ഇവിടെ എല്ലാരും പോകുന്നതിന്റെ തിരക്ക് ആയോണ്ട് റൂമിലേക്ക് പോയതാ..." മാമി പറഞ്ഞു.
"... ആണോ. ഞാൻ അവളെ വിളിച്ചിട്ടു വരാം..." ഞാൻ അവളുടെ മുറിയിലേക്ക് പോയി.
"... എന്നാ മോളുസേ വല്യ ബിസി ആണെന്ന് തോന്നുന്നു..." ചെന്ന പാടെ ഫോണിൽ വിളിച്ചോണ്ട് ഇരുന്ന ഗായുവിനോട് ഞാൻ ചോദിച്ചു.
എന്തോ ഇമ്പോർട്ടന്റ് കാര്യം ആണ്. എന്നെ നോക്കി കൈ കൊണ്ട് ഒരു മിനിറ്റ് എന്ന് കാണിച്ചു പിന്നെയും ഫോണിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഞാൻ അവൾക്കായി വെയിറ്റ് ചെയ്തു. ഫോൺ കാൾ കഴിഞ്ഞതും അവൾ എന്റെ അടുത്തേക്ക് വന്നു.
"...സോറി. അത്യാവശ്യ കാൾ ആയിരുന്നു അതാ ഇങ്ങോട്ട് വന്നേ. നിങ്ങൾ ഇറങ്ങാറായോ..." ഗായു തിരക്കി.
"... ആടി ഇറങ്ങാൻ നിൽക്കാണ്. നിന്നെ നോക്കിയപ്പോ അവിടെ കണ്ടില്ല അതാ ഇങ്ങോട്ട് വന്നേ..."
"...so നിങ്ങൾ പോവാണ്. ഇനി എപ്പോഴാ കാണുന്നെ..." ഗായു ചോദിച്ചു.
"... നീ ഒരു ദിവസം ഞങ്ങളുടെ നാട്ടിലേക്ക് വാ. അവിടെ കളർ ആക്കാം..."
"... ഞങ്ങടെ നാടും മോശം ഒന്നും അല്ല കേട്ടോ അങ്ങോട്ടും ഇറങ്ങാം..." അവളും കട്ടക്ക് നിന്ന്.
"... ഒരു ദിവസം എല്ലാരേയും കൂട്ടി അങ്ങോട്ട്
💬 Comments
View all comments