0%

Chapter Title : മംഗല്യധാരണം 4 [Nishinoya]

Author : Nishinoya Read All Parts 1.8K

ഗായുവിന്റെ കൈ പിടിച്ചു ഉമ്മ കൊടുത്തുകൊണ്ട് കൊഞ്ചി. ഇതൊക്കെ കണ്ട ചരുവിന്റെ മുഖം കടന്നൽ കുത്തിയത് പോലെയായി.

"... എനിക്ക് ഒന്നും വയ്യ. ചാരുചേച്ചി നന്നായി മസ്സാജ് ചെയ്യും. ചേച്ചി ഒന്ന് ചെയ്ത് കൊടുത്തേ..." ഗായു ചാരുവിന്റെ പെടലിക്ക് ഇട്ടു.

"... നിങ്ങൾ ആരും ചെയ്യണ്ട. എനിക്ക് എന്റെ അമ്മുക്കുട്ടി മസ്സാജ് ചെയ്തത് തരും അല്ലെ മോളെ..." അമ്മുവിനെ നന്നായി ഒന്ന് പതപ്പിച്ചു.

"... അതൊക്കെ ചെയ്യാം. പക്ഷെ പോവുമ്പോൾ ഡയറിമിൽക്ക് വാങ്ങി തരണം..." അമ്മുവിന്റെ ഡിമാന്റ് എത്തി.

വാങ്ങി കൊടുക്കാം എന്നുള്ള ഉറപ്പിന്മേൽ അമ്മു തലയിൽ മസ്സാജ് തുടങ്ങി. ഞാൻ അതും ആസ്വദിച്ചു അങ്ങനെ കിടന്നു.ഞാനും ഗായുവും അടിപിടി കൂടി അങ്ങോട്ടു ഇങ്ങോട്ടു കളിയാക്കിയും കിടന്നു. ചാരു നമ്മുടെ ചർച്ചകളിൽ പങ്കെടുക്കുന്നെങ്കിലും മുഖം അത്ര തെളിച്ചമില്ല.

പിറ്റേന്ന് രാവിലെ പെട്ടി ഒക്കെ പാക്ക് ചെയ്ത് ഇറങ്ങാൻ തീരുമാനിച്ചു. അമ്മുമ്മയുടെ മുറിയിലേക്ക് പോയി.

"... എന്റെ മക്കളെ കണ്ട് കൊതി തീർന്നില്ല..." അത് പറഞ്ഞു എനിക്കും അമ്മുവിനും അമ്മുമ്മ ഓരോ ചുംബനം തന്നു.

"...അതിനെന്താ അമ്മേ അവർക്ക് എപ്പോ വേണമെങ്കിലും വരാലോ..." ചാരുവിന്റെ അമ്മ പറഞ്ഞു.

"...ചാരുവും പോവണോ..." വിഷമത്തോടെ അമ്മുമ്മ തിരക്കി.

"... ഞാൻ പോയിട്ടു പെട്ടെന്ന് തിരിച്ചു വരില്ലേ..." അമ്മുമ്മയെ കെട്ടിപിടിച് ഒരു ഉമ്മ കൊടുത്ത് ചാരു പറഞ്ഞു. അമ്മുമ്മയുടെ ചങ്ക് ആണ് ചാരു അതിന്റെയ

"... എന്റെ മോൾക്ക് അവിടെ കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലേ..." ചാരുവിനെ ഒന്ന് തലോടിക്കൊണ്ട് അമ്മുമ്മ തിരക്കി.

"... അതെന്താ അമ്മേ അങ്ങനെ ചോദിച്ചേ. അവൾക്ക് അവിടെ

💬 Comments

View all comments