Chapter Title : മംഗല്യധാരണം 4 [Nishinoya]
പറഞ്ഞില്ലല്ലോ..." അമ്മു പറഞ്ഞു.
"... പിന്നെ ഇതൊക്കെ കൊട്ടിഘോഷിച്ചോണ്ട് നടക്കാൻ പറ്റോ..."
"... എന്തായാലും ആ പയ്യന് കഷ്ടകാലം ആണെന്ന് ഉറപ്പാ. അല്ലെങ്കിൽ നിന്നെപോലുള്ള മാരണങ്ങളെ ഇഷ്ടപ്പെടില്ലല്ലോ.."ഞാൻ കൗണ്ടർ അടിച്ചു.
അത് കേട്ടതും അമ്മു വാ പൊത്തി ചിരിക്കാൻ തുടങ്ങി കൂടെ ഞാനും.ഇത് കണ്ട് ഗായു ദേഷ്യത്തോടെ എന്റെ ചെവി പിടിച്ചു തിരുമി. വല്യ വേദന ഇല്ലങ്കിലും ഞാൻ പയ്യെ നിലവിളിക്കാൻ തുടങ്ങി. അത് കേട്ടിട്ട് ആണെന്നുതോന്നുന്നു ചാരു എന്റെ മുറിയിലേക്ക് വന്നു.
"... എന്താ ഇവിടെ ഒരു ബഹളം..."ചാരു തിരക്കി.
"...ഒന്നും ഇല്ല ചേച്ചി ഏട്ടന്റെയും ഗായുവിന്റെയും ഓരോ തമാശ..."അത് പറഞ്ഞു അമ്മു വീണ്ടും ചിരിക്കാൻ തുടങ്ങി.എന്നെയും ഗായുവിനെയും മാറിമാറി നോക്കിയ ശേഷം ചാരു തിരിച്ചു പോകാൻ ഒരുങ്ങി.
"... ചേച്ചി പോവണോ..." അമ്മു ചോദിച്ചു.
"... എനിക്ക് അപ്പുറത്ത് ഇച്ചിരി പണി ഉണ്ട്..."
"...അതൊക്കെ പിന്നെ ചെയ്യാം ചേച്ചി ഇങ്ങോട്ട് വന്നേ..." ഗായു പോയി ചരുവിന്റെ കൈയിൽ പിടിച്ചു ബലമായി നമുക്ക് അരികിലേക്ക് കൊണ്ട് വന്നു കട്ടിലിൽ ഇരുത്തി . ഗായു വീണ്ടും പഴയതുപോലെ എന്റെ തല അവളുടെ മടിയിൽ വച്ചു തലമുടിയിൽ തലോടാൻ തുടങ്ങി.
"...ചേച്ചിടെ വയറു വേദന എങ്ങനെ ഉണ്ട്..." അമ്മു അന്വേഷിച്ചു
"... കുറവുണ്ട്..." അത് പറഞ്ഞു ചാരു ഒന്ന് പുഞ്ചിരിക്കാൻ ശ്രെമിച്ചു
"... ഗായു തല ഒന്ന് മസ്സാജ് ചെയ്ത് താടി..." അവളുടെ കൈപിടിച്ചു ഞാൻ ഒന്ന് കെഞ്ചി.
"... അയ്യടാ പോയി നിങ്ങടെ പെണ്ണുമ്പിള്ളയോടു പറ..." ഗായു പുച്ഛിച്ചു
"... അതല്ലേ നിന്നോട് പറഞ്ഞെ.പ്ലീസ് എന്റെ പൊന്നല്ലേ..."
💬 Comments
View all comments