Chapter Title : മംഗല്യധാരണം 5 [Nishinoya]
ഒരു പരിധി വരെ മറക്കാൻ കഴിഞ്ഞു. ഇനി അതും ഇല്ല നോക്കാം. എങ്ങനെ ഓരോ ചിന്തയും മിന്നി മറഞ്ഞു. കുറച്ചു നേരം കൂടി അങ്ങനെ കിടന്നതിന് ശേഷം ഞാൻ റൂമിലേക്ക് പോയി. ഗായുവിന്റെ റൂമിന്റെ വാതിലിനിടയിൽ നിന്നും വെളിച്ചം വരുന്നുണ്ടായിരുന്നു.
ഇവൾ ഇതുവരെ ഉറങ്ങിയില്ലേ. ചിലപ്പോ അരുണിന്റെ കൂടെ സംസാരിക്കയായിരിക്കും😏.അധികം അവിടെ നിന്നുതിരിയാൻ തോന്നിയില്ല നേരെ റൂമിൽ പോയി കിടന്നു. ഗായു ഒരുപാട് മിസ്സ്ഡ്കാൾ ചെയ്തിട്ടുണ്ട് രാവിലെ സംസാരിക്കാം എന്ന് വാട്സ്ആപ്പ് ചെയ്ത് ഞാൻ ഉറങ്ങി.
പിറ്റേന്ന് ശനിയാഴ്ച ആയത് കൊണ്ട് ഞാൻ ജയിച്ചതിന്റെ ഭാഗമായി ഒരു ചെറിയ ഔട്ടിങ് പ്ലാൻ ചെയ്തു. പ്ലാനിങ് എല്ലാം അമ്മു തന്നെയാ. ഒരുപാട് നേരത്തെ ചർച്ചക്ക് ശേഷം അമ്മു ഒരു പ്ലാൻ ഉണ്ടാക്കി.
ആദ്യം zoo പോവാം. പിന്നെ ശംഖ്‌മുഖം വഴി ലുലുവിൽ. എല്ലാരും ആ പ്ലാനിൽ കൈകോർത്തു. ഒരു കംപ്ലീറ്റ് ഫാമിലി ട്രിപ്പ് തന്നായിരുന്നു. സൂവിൽ എത്തിയപ്പോ 2 ഗാങ് ആയി പിരിഞ്ഞു. അച്ഛനും അമ്മയും കപ്പിൽ ആയി പയ്യെ പയ്യെ വരുന്നുണ്ട്. എന്റെ ഗാങ്ങിൽ അമ്മു ഉണ്ട് പിന്നെ പറയണ്ടല്ലോ. എന്റെ കൈയ്യും പിടിച്ചു അവിടെ മുഴുവൻ ഓടി നടക്കൽ തന്നെ പിന്നാലെ ചാരുവും.
"...ചേച്ചി ആ കുരങ്ങനെ കാണാൻ ചേട്ടനെ പോലെ ഇല്ലേ..." അവിടെ ഉണ്ടായിരുന്ന ഒരു കുരങ്ങനെ ചൂണ്ടി പറഞ്ഞു.
"...ആണോ അപ്പൊ അതിന്റെ വാലിൽ തൂങ്ങി നടക്കുന്നത് നീ ആയിരിക്കും..." കൂടെ ഉണ്ടായിരുന്ന കുരങ്ങനെ നോക്കി ഞാൻ പറഞ്ഞു ചാരു ചിരിക്കാൻ തുടങ്ങി.
അങ്ങനെ അമ്മുവിന്റെ ഓരോ കുറുമ്പും കളിയാക്കലും ആയി നമ്മൾ
💬 Comments
View all comments