Chapter Title : മംഗല്യധാരണം 5 [Nishinoya]
പറഞ്ഞത് അല്ലെ..."
"... ഗായു ഒരു മിനിട്ട്..." അവൾ അതിനു മൂളി.
"... ചാരു ഒരു 10 മിനിറ്റ്..." ഫോൺ മൈക്ക് പൊത്തിപിടിച്ചു എന്നെ നോക്കിയിരുന്ന ചരുവിനോട് ഞാൻ പറഞ്ഞു.
"...കുഴപ്പം ഇല്ല ആദി ഞാൻ കിടക്കാൻ പോവാ. ഒരുപാട് യാത്ര ചെയ്തോണ്ട് ക്ഷീണം പോലെ..." അത് പറഞ്ഞു അവൾ റൂമിലേക്ക് നടന്നു പോകുന്ന വഴി എന്നെ തിരിഞ്ഞൊരു നോട്ടം നോക്കി.
"...ആരാ ആദിയേട്ടാ..." ഗായു ഫോണിലൂടെ തിരക്കി.
"... ചാരു ആയിരുന്നു..."
"... ചാരു ചേച്ചിയോ ഫോൺ ഒന്ന് കൊടുത്തേ..."
"...ഇല്ല അവൾ ഉറങ്ങാൻ പോയി..."
"... എന്ത് പറ്റി ഞാൻ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആയോ..."
"... കട്ടുറുമ്പോ നീ എന്തൊക്കെയാടി പറയുന്നേ..." മനസ്സിലാവാതെ തിരക്കി.
"...എനിക്ക് അറിയാം നിങ്ങൾക്ക് രണ്ടുപേർക്കും പരസ്പരം ഇഷ്ടമാണെന്നോക്കെ..."
"... നീ ചുമ്മാ ഇല്ലാത്തത് പറഞ്ഞുണ്ടക്കരുത് കേട്ടോ..." എനിക്ക് ദേഷ്യം വരാൻ തുടങ്ങി
"...വേണ്ട മോനെ അദികുട്ടാ എനിക്ക് എല്ലാം മനസ്സിലാവും..." ഒരു ആക്കിയ ചിരിയോടെ ഗായു പറഞ്ഞു
"... കോപ്പ്. എഴുതാപുറം വായിക്കാനാ എല്ലാരും നോക്കുന്നെ...." ഞാൻ ഫോൺ കട്ട് ആക്കി സൈലന്റ് മോഡ് ഇട്ടു.
ബാൽകണിയിൽ തന്നെ നിലാവിനെ നോക്കി നീണ്ടു നിവർന്നു കിടന്നു.
എന്റെ മനസ്സിൽ ഉള്ളത് ഗായുവിന് എങ്ങനെ മനസിലായി. ഞാൻ ഇതേ പറ്റി ഒന്നും അവളോട് സൂചിപ്പിച്ചിട്ടില്ലല്ലോ. ഒരാൾക്ക് മാത്രം ഇഷ്ടം ഉണ്ടായിട്ടു കാര്യം ഇല്ലല്ലോ. ചാരുവിന് അരുണിനെ അല്ലെ ഇഷ്ട്ടം 😒. ഞാൻ അപ്പൊ അതിൽ നിന്നും മാറി കൊടുക്കുന്നത് ആണ് നല്ലത്. ഇത്രയും നാൾ ബോക്സിങ് ഉള്ളത് കൊണ്ട് ചാരുവിനെ
💬 Comments
View all comments