Chapter Title : മംഗല്യധാരണം 5 [Nishinoya]
മുഖം നീരായല്ലോ..." എന്നെ നോക്കി അവൾ ചോദിച്ചു.
"... അതൊക്കെ ശെരിയാവും..." ഞാൻ പുഞ്ചിരിച്ചു.
"...വേദന ഉണ്ടോ എന്റെ കൈയിൽ ഒരു ഓയ്ലമെന്റ് ഉണ്ട് ഞാൻ വേണമെങ്കിൽ അത് പുരട്ടി തരാം..." നീരുവച്ച ഭാഗത്തു ചെറുതായി തടവികൊണ്ട് ചാരു ചോദിച്ചു. ഞാൻ ചെറുതായി എരിവ് വലിച്ചു.
"... സോറി.... സോറി..വേദനിച്ചോ..." ആശങ്കയോടെ ചാരു തിരക്കി.
"... സാരമില്ല. അമ്മ തൈലം ഒക്കെ ഇട്ടുതന്നു. നാളെ ശെരിയാകും..."
"... ആദി നിനക്ക് ഇപ്പോഴും എന്നോട് ദേഷ്യം ആണോ..."
"... എന്തിന്..."
"... ഞാൻ അരുണിനോട് സംസാരിക്കുന്നതിൽ..." ഭയത്തോടെ ചാരു ചോദിച്ചു. എന്റെ പക്കൽ അതിനുള്ള മറുപടി ഇല്ലായിരുന്നു. കുറച്ചു സമയം രണ്ടുപേരും നിശബ്ദമായി.
"... നിനക്ക് ഈ ഇടയായി ഓരോ അസുഖങ്ങൾ ആണലോ എന്ത് പറ്റി..." നിശബ്ദത വെടിഞ്ഞു ഞാൻ തന്നെ ചോദിച്ചു.
"...അത് ആദിക്ക് പറഞ്ഞാൽ മനസ്സിലാവില്ല..." എന്നെ ഫേസ് ചെയ്യാതെ അവൾ പറഞ്ഞു.
"... ആദിക്ക് ഒരു കാര്യം അറിയാമോ..."
എല്ലാ തവണ പോലെ ഇത്തവണയും ഫോൺ ഒരു വില്ലനായി അവതരിച്ചു. ഇത്തവണ ഗായു ആണ് എന്നെ വിളിച്ചേ.
"... Helo എന്താ മാഷേ ഇടിവാങ്ങി കൂട്ടിയെന്നാണല്ലോ കേട്ടെ..."
"... കിട്ടിയെങ്കിൽ അതനുസരിച്ചു കൊടുത്തിട്ടും ഉണ്ട്..."
"... ആർക്ക് അറിയാം..." ഗായു എന്നെ പുച്ഛിച്ചു.
"... അതൊക്കെ പോട്ടെ കപ്പ് കിട്ടിയിട്ട് ചിലവ് ഒന്നും ഇല്ലേ കുട്ടാ..." ഗായു ചോദിച്ചു.
"...അയ്യടാ ഇത്രയും നേരം എന്നെ കളിയാക്കിയ നിനക്ക് ചിലവ് വേണം അല്ലെ. നോക്കി ഇരിക്കത്തെ ഉള്ളു..."
"... എന്താ ആദിയേട്ടാ ഇങ്ങനെ. ഞാൻ ചുമ്മാ
💬 Comments
View all comments