Chapter Title : മംഗല്യധാരണം 5 [Nishinoya]
മുഴുവൻ നോക്കിക്കൊണ്ട് അമ്മ പറഞ്ഞു.
"...രണ്ടെണ്ണം കിട്ടിയാൽ അല്ലെ അമ്മക്കുട്ടി തിരിച്ചുകൊടുക്കാൻ ഒരു ഗും ഉള്ളു..." അമ്മയുടെ കവിളിൽ പിച്ചിക്കൊണ്ട് ഞാൻ കൊഞ്ചി.
"...ഒന്ന് പോ ചെക്കാ കളിക്കാതെ..."
ഞാൻ കുളിക്കാനായി റൂമിലേക്ക് പോയി. പോകുന്ന പോക്കിൽ ചരുവിന്റെ റൂം നോക്കിയെങ്കിലും വാതിൽ അടഞ്ഞു തന്നെ കിടപ്പുണ്ട്. കുളിച്ചു താഴെ എത്തിയപ്പോഴേക്കും അമ്മ ചായ തന്നു കൂടെ അമ്മുവും കൂടി.
"... ചാരു ചേച്ചി എവിടെ പോയി..." ഞാൻ ചോദിക്കാൻ ഉദ്ദേശിച്ച ചോദ്യം അമ്മു ചോദിച്ചു.
"... അവൾക്ക് എന്തോ വയ്യായ്ക. ഒന്ന് കിടക്കട്ടെ എന്ന് പറഞ്ഞു റൂമിലേക്ക് പോയതാ..."
ഇവൾക്ക് ഈ ഇടയായി ഓരോ അസുഖങ്ങൾ ആണല്ലോ. എന്ത് പറ്റിയാവോ. ചായകുടിക്കുമ്പോഴും എന്റെ ചിന്ത അത് തന്നായിരുന്നു.വൈകിട്ട് അച്ഛൻ വന്നു അച്ഛനോടും കുറച്ചു നേരം സംസാരിച്ചു ഞാൻ ബാൽകണിയിലേക്ക് പോയി. ഗായുവിനെ മാച്ച് കഴിഞ്ഞപ്പോതൊട്ട് വിളിക്കാൻ ശ്രമിക്കുന്നതാ പക്ഷെ പുള്ളിക്കാരി ഫോൺ എടുക്കുന്നില്ല. ഞാൻ നിലാവിനെ നോക്കി അവിടെ ഇരുന്നു. മാച്ച് കഴിഞ്ഞതോടെ ഒരു വലിയ ഭാരം കുറഞ്ഞത് പോലെ.
"... ആദി....congrats..." ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോ ചാരുവിനെയാണ് കണ്ടത്.
"... താങ്ക്സ്..."എന്തോ ഇന്ന് ഞാൻ ഉടക്ക് ഉണ്ടാക്കാൻ പറ്റിയ മൂഡ് അല്ലായിരുന്നു.
"...ഞാൻ അവിടെ ഇരുന്നോട്ടെ..." എന്റെ അടുത്തേക്ക് നോക്കി അവൾ ചോദിച്ചു.
ഞാൻ ചെറിയ ചിരിയോടെ നീങ്ങി ഇരുന്നു ചാരു എന്റെ ഒപ്പം ഇരുന്നു.
"...നീ ഇന്ന് മാച്ച് കാണാൻ വന്നായിരുന്നോ..."എന്റെ തോന്നൽ ആയിരുന്നോ അത് എന്ന് എനിക്ക് ഉറപ്പിക്കണമായിരുന്നു.
"...വന്നിരുന്നു..."
"... ഓ. നിന്നെ അവിടെ കണ്ടപോലെ തോന്നി..."
"...hmm.
💬 Comments
View all comments