Chapter Title : മംഗല്യധാരണം 5 [Nishinoya]
റിങ്ങിൽ നിന്നും പോകാൻ നേരം ഞാൻ അവനെ കെട്ടിപിടിച്ചു സോറി പറഞ്ഞു.
"... കുഴപ്പം ഇല്ല ബ്രോ. ഫൗൾ ആണ് കാണിച്ചത് എങ്കിലും ഞാൻ അതിനെ സ്പോർട്സ്മാൻ സ്പിരിറ്റിലെ എടുത്തിട്ടുള്ളു..."
"...അപ്പോഴത്തെ ഒരു ഇമോഷന്റെ പുറത്ത് പറ്റിപോയത. മനസ്സിൽ വച്ചേക്കല്ലേ..."
"...ഞാൻ ഇത് മറക്കില്ല. ഇനി നമ്മൾ ഏറ്റുമുട്ടുന്ന മാച്ചിൽ നിന്നെ നോക്കോട്ട് ചെയ്യും..." അത് പറഞ്ഞു ചിരിച്ചോണ്ട് അവൻ എനിക്ക് നേരെ കൈ നീട്ടി.
മാച്ചിൽ ഞാൻ ആണ് ജയിച്ചത് എങ്കിലും മനസ്സുകൊണ്ട് ഞാൻ തോറ്റുപോയി. തിരിച്ചു അവന് കൈകൊടുത്ത് ഞാൻ ആ വെല്ലുവിളി ഏറ്റെടുത്തു. കോളേജിൽ നിന്ന് വന്ന കുറച്ചു പിള്ളേർ എന്നെ എടുത്ത് അരവം വിളിക്കാൻ തുടങ്ങി. അതിന്റെ ഇടയിൽ ഞാൻ തിരഞ്ഞ മുഖങ്ങൾ എന്റെ കണ്ണിൽ ഉടക്കിയില്ല. പിന്നെ കുറേനേരം അഭിനന്ദനങ്ങൾ ഒക്കെ ആയി സമയം പോയത് അറിഞ്ഞില്ല. സർട്ടിഫിക്കറ്റ് വാങ്ങി ഞാനും കാർത്തിയും വീട്ടിലേക്ക് തിരിച്ചു. ചെന്നപ്പോഴേ എന്നെയും കാത്ത് അമ്മയും അമ്മുവും ഉമ്മറത്ത് ഉണ്ടായിരുന്നു.
"... അമ്മേടെ മോൻ വന്നോ..." ചെന്നപ്പോഴേ കെട്ടിപിടിച് അമ്മ സ്നേഹ പ്രകടനം നടത്തി.
"... ഏട്ടാ ഇന്ന് ചേട്ടന്റെ ചിലവ് ആണ് കേട്ടോ..." അമ്മു കൂടെ കൂടി.
"...ഇന്ന് ചിലവ് ഒന്നും ഇല്ല. വൈകാതെ നമുക്ക് ഒരു ഔട്ടിങ് പോവാം..."
"... സത്യം..." അത് പറഞ്ഞു ഓടിവന്നു അമ്മു എനിക്ക് ഒരു ഉമ്മ തന്നു.
"... ആാാാ. പയ്യെ കവിൾ ഒക്കെ നീര് ആയി ഇരിക്ക..." കവിൾ തടവി ഞാൻ പറഞ്ഞു.
"... നല്ല നീര് ഉണ്ടല്ലോടാ. നല്ലപോലെ കിട്ടിയെന്നു തോന്നുന്നു..." മുഖം
💬 Comments
View all comments