Chapter Title : മംഗല്യധാരണം 5 [Nishinoya]
മൂവ് മുൻകൂട്ടി മനസ്സിലാക്കി ഒഴിഞ്ഞു മാറി നിമിഷനേരം കൊണ്ട് ഫുൾ പവർ എടുത്ത് മുഖം നോക്കി പഞ്ച് കൊടുത്തു. അവൻ നിലത്തേക്ക് പതിച്ചു. എന്റെ ദേഷ്യം അതുകൊണ്ട് തീർന്നില്ല. ഓടി അവന്റെ അടുത്തേക്ക് മുട്ടുകാലിൽ ഇരുന്നു അരുണിനെയും ചാരുവിന്റെയും മുഖത്തേക്ക് നോക്കി എതിരാളിയുടെ മുഖത്ത് ആഞ്ഞു ആഞ്ഞു നിർത്താതെ ഇടിക്കാൻ തുടങ്ങി. ഓരോ ഇടിയിലും എന്റെ കണ്ണുകൾ അരുണിന്റെയും ചരുവിന്റെയും മുഖത്ത് നിന്നും വ്യതിചലിച്ചില്ല. എന്റെ കണ്ണിൽ കത്തുന്ന കോപം കണ്ട് അരുണിന്റെ തൊണ്ട കുഴി നടുങ്ങി ചരുവിന്റെ കൈയിൽ നിന്നും ഒരു വിറയലോടെ അവൻ കൈ പിൻവലിച്ചു. റഫറിയും കാർത്തിയും ഓടിവന്നു എന്നെ പിടിച്ചു മാറ്റി. എന്റെ ഈ പ്രവർത്തി കണ്ട് അവിടെ കൂടി നിന്ന എല്ലാവരും പേടിയോടെ എന്നെ നോക്കി.കാർത്തി എന്നെ പിടിച്ചുമാറ്റി റിങ്ങിന്റെ ഒരു മൂലയിലേക്ക് കൊണ്ടുപോയി. എന്റെ ദേഷ്യം അടങ്ങിയില്ല. എതിരാളി നോക്കോട്ട് ആയി.
"... ആദി...എന്താടാ മൈരേ കാണിക്കുന്നേ ... നിനക്ക് ആരോടെങ്കിലും ദേഷ്യം ഉണ്ടങ്കിൽ അത് തീർക്കേണ്ടത് റിങ്ങിൽ അല്ല 😡..."അത് കേട്ടപ്പോഴാണ് ഞാൻ ഒന്ന് അടങ്ങിയത്.
"... സോറി..." തല താഴ്ത്തി കാർത്തിയോട് പറഞ്ഞു.
"...അവന്റെ അമ്മുമ്മേട ഒരു സോറി. ഇവിടെ മിണ്ടാതെ ഇരുന്നോണം ഞാൻ പോയി അവനെ നോക്കട്ടെ..." എനിക്ക് ചട്ടം കെട്ടിയിട്ടു. ഇടികൊണ്ട പയ്യന്റെ അടുത്തേക്ക് പോയി.
കുറച്ചു കഴിഞ്ഞു എന്നെ റഫറി റിങ്ങിലേക്ക് വിളിപ്പിച്ചു വാണിംഗ് തന്നു. പിന്നെ ഞങ്ങളെ രണ്ട് പേരെയും രണ്ട് വശങ്ങളിലായി നിർത്തി എന്റെ കൈയുയർത്തി എന്നെ വിജയ് ആയി പ്രഖ്യാപിച്ചു. ആ പയ്യന്റെ മുഖം എല്ലാം വീങ്ങിയിട്ടുണ്ട്
💬 Comments
View all comments