Chapter Title : മംഗല്യധാരണം 5 [Nishinoya]
കിട്ടാതെ ഞാൻ പരതി.
"...അതൊക്കെ വിട് അവന്റെ മൂവ് ഒക്കെ മനസ്സിലയില്ലേ..." കാർത്തിയുടെ ചോദ്യത്തിന് ഞാൻ അതേയെന്നു മൂളി.
"...ഇനി എന്താ ചെയ്യേണ്ടത് എന്ന് ഞാൻ പറഞ്ഞു തരണ്ടല്ലോ..." കാർത്തിയുടെ ആ ചോദ്യത്തിന് ഞാൻ ചെറുതായി പുഞ്ചിരിച്ചു.
സെക്കന്റ് റൗണ്ടിന്റെ ബെൽ മുഴങ്ങി. ഞാൻ പാളി ചാരുവിനെ നോക്കി അവളുടെ കണ്ണിൽ എന്തോ ആവലാതി ഞാൻ കണ്ടു കൂടെയുള്ള നായിന്റെമോന്റെ മുഖത്ത് പുച്ഛവും.
ഫൈറ്റ് തുടങ്ങി. അവന്റെ ഓരോ പഞ്ചിൽ നിന്നും ഒഴിഞ്ഞുമാറി ഞാൻ എന്റെ ആദ്യ പഞ്ച് അവന്റെ മുഖത്തു കൊടുത്തു. അത്രയും നേരം കൂകിവിളിച്ച ഗാലറി ഒരു നിമിഷം നിശബ്ദമായി. എനിക്ക് ആ നിശബ്ദത വല്ലാതെ ഇഷ്ട്ടപ്പെട്ടു. പിന്നെ അവന്റെ മിക്ക പഞ്ചും ബ്ലോക്ക് ചെയ്ത് ഞാൻ എന്റെ ആക്ഷനിലേക്ക് കടന്നു. സെക്കന്റ് റൗണ്ട് തീർന്നപ്പോൾ എന്നേക്കാൾ രണ്ട് പോയിന്റിനും മുമ്പിൽ ആയിരുന്നു എതിരാളി. ചാരുവിനെ നോക്കിയപ്പോ അവൾ എന്റെ പുറത്ത് നിന്നും കണ്ണെടുക്കുന്നില്ല. അരുൺ അവളുടെ കൈയിൽ പിടിച്ചോണ്ട് ആണ് ഇരിക്കുന്നെ. എനിക്ക് അത് കണ്ടപ്പോ നല്ല ദേഷ്യം വന്നു.
മൂന്നാം റൗണ്ട് തുടങ്ങി. എന്റെ പഞ്ച് എല്ലാം അവൻ ഒഴിഞ്ഞുമാറി ഗാലറി നോക്കി അവന്റെ പട്ടിഷോ. ഇതിനെക്കാൾ എന്നെ പ്രാന്ത് പിടിപ്പിച്ചത് ഗാലറിയിൽ ഇരുന്ന അരുണിന്റെ കളിയാക്കി ചിരിയാണ്. വീണ്ടും അത് തന്നെ സംഭവിച്ചു എന്റെ പഞ്ച് എല്ലാം അവൻ ഒഴിഞ്ഞുമാറി കൂട്ടത്തിൽ എനിക്ക് 2 പഞ്ച് കിട്ടി ഗാലറി ആർത്തിരമ്പി. ഇപ്പൊ point നിലയിൽ അവനാണ് മുന്നിൽ. സമയം കളയാതെ അവൻ അടുത്ത അറ്റാക്കിന് മുതിർന്നു. പക്ഷെ ഇത്തവണ അവന്റെ
💬 Comments
View all comments