0%

Chapter Title : മംഗല്യധാരണം 5 [Nishinoya]

Author : Nishinoya Read All Parts 2.9K

വീട്ടിലേക്ക് പോയി. ഞാൻ അച്ഛന്റെ കമ്പനിയിൽ ചാർജ് എടുത്തു. കോളേജ് കഴിഞ്ഞ് 2 വർഷമായി അച്ഛൻ ഇപ്പൊ ഇടക്കൊക്കെ കമ്പനിയിൽ വരാറുള്ളൂ. കാര്യങ്ങൾ ഒക്കെ ഞാൻ തന്നെയാ നോക്കി നടത്തുന്നെ. സഹായത്തിനു കാർത്തിയും ഉണ്ട്.ഒരു ദിവസം രാവിലെ ഓഫീസിൽ ഇരിക്കുമ്പോഴാണ് അമ്മയുടെ കാൾ വരുന്നേ.

"... ആദി... നീ എവിടെയാ..." വെപ്രാളത്തോടെ അമ്മ ചോദിച്ചു.

"... ഞാൻ ഓഫീസിൽ ഉണ്ട്. എന്ത് പറ്റി അമ്മേ..." അമ്മയുടെ ശബ്ദം കേട്ടു ഞാൻ പേടിച്ചു.

"...മോനെ അമ്മുമ്മക്ക് തീരെ വയ്യട. നമുക്ക് എത്രയും പെട്ടെന്ന് അവിടേക്ക് പോണം..." ഭയത്തോടെ അമ്മ പറഞ്ഞു.

"... ഞാൻ ഉടനെ വരാം അമ്മേ..."

കാർത്തിയോട് കാര്യങ്ങൾ എല്ലാം പറഞ്ഞേൽപ്പിച്ചു കാറുമായി എത്രയും പെട്ടെന്ന് തന്നെ വീട്ടിലേക്ക് പോയി. അമ്മയും അച്ഛനും അമ്മുവും പുറപ്പെടാൻ തയ്യാറായി നിൽക്കായിരുന്നു അമ്മു എന്റെ കുറച്ചു ഡ്രസ്സ്‌ ഒക്കെ പാക്ക് ചെയ്തിട്ടുണ്ട് . ചെന്നപാടെ വേഷം പോലും മാറാതെ അവരെയും കൂട്ടി ഇറങ്ങി. അമ്മ പിന്നിൽ ഇരുന്നു ഒരേ കരച്ചിൽ. ഞാൻ വണ്ടി എടുത്തോണ്ട് തന്നെ അച്ഛനും അമ്മുവും അമ്മയെ സമാധാനിപ്പിച്ചോണ്ട് ഇരുന്നു. രാത്രിയോടെ ഞങ്ങൾ ചരുവിന്റെ വീട്ടിൽ എത്തി. വണ്ടി നിർത്തിയതും അമ്മ അമ്മുമ്മയുടെ അടുത്തേക്ക് ഓടി.

"...എന്താ ഉണ്ടായേ..." അച്ഛൻ മാമനോട് ചോദിച്ചു

"... പെട്ടെന്ന് അസുഖം കൂടി. ഹോസ്പിറ്റലിൽ പോവാം എന്ന് പറഞ്ഞിട്ട് അമ്മ വന്നില്ല. അവസാനം ഡോക്ടറേ ഇങ്ങോട്ട് വരുത്തിച്ചു..."

"... ഡോക്ടർ എന്ത് പറഞ്ഞു..." ഞാൻ തിരക്കി.

"... വല്യ കുഴപ്പം ഇല്ല വയസായില്ലേ അതിന്റെ ആവലാതിയ. അപ്പൊ തുടങ്ങിയതാ മക്കളെയും പേരക്കുട്ടികളെയും

💬 Comments

View all comments