0%

Chapter Title : മംഗല്യധാരണം 5 [Nishinoya]

Author : Nishinoya Read All Parts 2.9K

കാണണം എന്ന വാശി..." മാമൻ പറഞ്ഞു.

പാവം അമ്മുമ്മക്ക് തീരെ വയ്യാത്തത് അല്ലെ. ഞാനും അമ്മുവും അച്ഛനും അമ്മുമ്മയുടെ മുറിയിലേക്ക് പോയി.

2 വർഷങ്ങൾക്ക് ശേഷമാണ് ഞാൻ ചാരുവിനെ കാണുന്നത്. കട്ടിലിൽ കിടക്കുന്ന അമ്മുമ്മയുടെ അടുത്ത് തന്നെ ഒരു കസേരയിൽ ഇരിക്കയാണ് ചാരു. എന്തോ അവളെ ഫേസ് ചെയ്യാൻ ഒരു മടി. അമ്മ കട്ടിലിൽ ഇരുന്നു അമ്മുമ്മയെ കെട്ടിപിടിച് കരയുന്നു.

"... മോൾ മാത്രെ വന്നിട്ടുള്ളോ..." അമ്മുമ്മ അമ്മയോട് ചോദിച്ചു.

"...അല്ല അമ്മേ എല്ലാരും ഉണ്ട്..." ഞങ്ങൾ നിൽക്കുന്ന ഭാഗത്തേക്ക്‌ നോക്കി അമ്മ പറഞ്ഞു. ആ സമയത്ത് ആണ് ചാരു എന്നെ കാണുന്നത്.

"... വാ മക്കളെ അടുത്തേക്ക് വാ..." അമ്മുമ്മ ഞങ്ങളെ അടുത്തേക്ക് വിളിച്ചു. ഞങ്ങൾ അങ്ങോട്ട് ചെന്ന്.

"...നിങ്ങളെ കാണാൻ പറ്റുമെന്ന് ഞാൻ വിചാരിച്ചത് അല്ല..." അമ്മുവിന്റെ കൈയിൽ തലോടി പറഞ്ഞു.

"... അങ്ങനെ ഒന്നും പറയല്ലേ അമ്മേ..." അമ്മ പറഞ്ഞു. ആ സമയം കൊണ്ട് എല്ലാരും അവിടേക്ക് എത്തി.

"... ആദി മോനെ അമ്മുമ്മയുടെ അടുത്തൊന്നും ഇരിക്കട..." അമ്മ എഴീച്ചു മാറിയതും ഞാൻ അമ്മുമ്മയുടെ അടുത്തിരുന്നു.

"...ഞാൻ ഒരു ആഗ്രഹം പറഞ്ഞാൽ എന്റെ മോൻ അത് കേൾക്കോ..." പ്രതീക്ഷയോടെ അമ്മുമ്മ എന്നെ നോക്കി

"... പറയ് അമ്മുമ്മേ..."

എന്റെയും ചരുവിന്റെയും കൈകൾ ചേർത്തുപിടിച്ചു അമ്മുമ്മ പറഞ്ഞു.

"... കണ്ണടയും മുമ്പ് നിങ്ങൾ രണ്ടുപേരുടെയും വിവാഹം അമ്മുമ്മക്ക് കാണണം..."

തുടരും....

**__________**_____________** ___________**

കഴിഞ്ഞ പാർട്ടിലെ കമന്റ്‌ ബോക്സ്‌ വായിച്ചപ്പോ എനിക്ക് ഒരുപാട് സന്തോഷം തോന്നി🥰. എല്ലാരും നിങ്ങളുടെ അഭിപ്രായങ്ങൾ മനസുതുറന്നു സംസാരിച്ചു നന്ദിയുണ്ട്

💬 Comments

View all comments