0%

Chapter Title : മംഗല്യധാരണം 5 [Nishinoya]

Author : Nishinoya Read All Parts 2.9K

ഉറക്കം ആയിരുന്നു. ആരെയും ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി മിണ്ടാതെ റൂമിൽ പോയി.

രാവിലെ ഉറക്കം ഉണർന്നപ്പോൾ മൈൻഡ് ആകെ അപ്സെറ്റ്. ഫ്രഷ് ആയി താഴെക്കിറങ്ങി.

"... ട്രിപ്പ്‌ ഒക്കെ എങ്ങനെ ഉണ്ടായിരുന്നടാ..." കാപ്പി വിളമ്പിക്കൊണ്ട് അമ്മ ചോദിച്ചു.

"... പിന്നെ വളരെ നന്നായിരുന്നു..."

"...എനിക്ക് ഒന്നും കൊണ്ടുവന്നില്ലേ ഏട്ടാ..." അമ്മു പ്രദീക്ഷയോടെ എന്നെ നോക്കി.

"...നിനക്ക് ഉള്ളത് ഞാൻ എന്റെ റൂമിൽ വച്ചിട്ടുണ്ട് സമയം കിട്ടുമ്പോൾ വാ ഏട്ടൻ കൈ നിറയെ തരാം..."

"...എന്തിനാടാ നീ അവളോട് ചാടികടിക്കാൻ നിക്കണേ..." അമ്മ ഇടപെട്ടു.

"... അമ്മേ മേലാൽ ഇങ്ങനത്തെ ഓരോ വള്ളിക്കെട്ട് പരിപാടിയും പിടിച്ചോണ്ട് വരരുത് കേട്ടല്ലോ..." അമ്മയോട് ഇതും പറഞ്ഞു തിരിയുമ്പോൾ കാണുന്നത് ഞാൻ പറഞ്ഞത് മുഴുവൻ കേട്ടു സ്റ്റേയറിൽ നിൽക്കുന്ന ചരുവിനെയാണ്.

ദൈവമേ ഞാൻ പറഞ്ഞത് മുഴുവൻ ഇവൾ കേട്ടോ. ഞാൻ കഴിപ്പ് മതിയാക്കി എഴുനേറ്റു. കൈകഴുകി ബാഗ് എടുത്ത് നേരെ കോളേജിൽ പോയി.

"...പ്രശ്നങ്ങൾ എല്ലാം സോൾവ് ചെയ്തോ..." ആകാംഷയോടെ ദിയ തിരക്കി.

"...ആഹ് കൂടിയിട്ടുണ്ടങ്കിലെ ഉള്ളു..."

"...എന്താടാ നീ അവളോട് സംസാരിച്ചില്ലേ..."

"... അയ്യോ അതിനൊരു സമയം കിട്ടണ്ടേ. എപ്പോഴും സുഗവിവരം തിരക്കാൻ അവളുടെ കാമുകൻ വിളിക്കെയല്ലേ..."

"... കാമുകനോ... ഏത് കാമുകൻ..." കാർത്തി ചോദിച്ചു.

"...ആ മറ്റേ അരുൺ..." താല്പര്യം ഇല്ലാത്ത മട്ടിൽ ഞാൻ പറഞ്ഞു.

"...അതിന് ചാരു പറഞ്ഞോ അത് അവളുടെ കാമുകൻ ആണെന്ന്..." ദിയ തിരക്കി.

"...അളിയാ അവനെ പിടിച്ചു ഇടിച്ചാലോ..." കാർത്തി അഭിപ്രായപെട്ടു.

"...എന്നിട്ടുവേണം കാമുകനും കാമുകിയും ഒന്നായിട്ടു എന്നെ ഊമ്പിക്കാൻ. നമ്മൾ ഇല്ലേ..."

"...

💬 Comments

View all comments