Chapter Title : മംഗല്യധാരണം 5 [Nishinoya]
ആദി നീ വെറുതെ കാര്യം അറിയാതെ സംസാരിക്കരുത്..." ദിയ ദേഷ്യപ്പെടാൻ ആരംഭിച്ചു
"... അറിഞ്ഞിടത്തോളം മതി. എന്തായാലും ചരുവിന് അരുൺ പുണ്യാളനും ഞാൻ അന്തിക്രിസ്തുവും ആയിരിക്കും. തല്ക്കാലം അങ്ങനെ മതി..."
"... എടാ അങ്ങനെ ഒന്നും അല്ല..." ദിയ ന്യായീകരിക്കാൻ നോക്കി.
"... ആഹ് മതി മതി. ഈ വിഷയം ഇതോടെ രണ്ടും വിട്ടോ..." ദിയ പറയാൻ വന്നതിനു ഇടക്ക് കേറി ഞാൻ പറഞ്ഞു.
"...അതിനു ഞാൻ ഇതെപ്പറ്റി ഒന്നും നിന്നോട് പറയാൻ വന്നില്ലല്ലോ..." കാർത്തി പറഞ്ഞു.
"... കൊണയടി കഴിഞ്ഞങ്കിൽ ചായ കുടിക്കാൻ പോവാം..." അതും പറഞ്ഞ് രണ്ടിനെയും തൂക്കി ക്യാന്റീനിലേക്ക് വിട്ടു.
3 ചായയും പറഞ്ഞ് അവിടത്തെ ടേബിളിൽ ഇരുപ്പായി. കുറച്ചു കഴിഞ്ഞപ്പോ ചാരുവും അവളുടെ ക്ലാസ്സ്‌മേറ്റ്സ് എത്തി കൂട്ടത്തിൽ അരുണും ഉണ്ട്. ചാരുവിനെ കണ്ടതും ദിയ ഒന്നും ചിരിച്ചു ചാരു തിരിച്ചും. അവരും നമ്മുടെ ഓപ്പോസിറ്റ് ഉള്ള ടേബിളിൽ ഇരുന്നു ചരുവിന്റെ അടുത്ത് അരുൺ ആണ് ഇരുന്നേ അതും എന്നെ ഫേസ് ചെയ്തുകൊണ്ട്.
"... ചേട്ടാ എല്ലാർക്കും ഓരോ ചായ. ചാരു നിനക്ക് ലൈറ്റ് അല്ലെ..." അതെന്നു അവൾ മൂളിയതും അവൻ ചായക്ക് ഓർഡർ കൊടുത്തു.
"...കഴിക്കാൻ ഇത്ര കടിയെ ഉള്ളോ..." അരുണിന്റെ ചോദ്യത്തിന് കാന്റീൻ ചേട്ടൻ അതെന്ന് മൂളി
"...വേറെ ചിലർക്ക് ഇതിനെക്കാളും കടിയുണ്ട്..." അരുൺ എന്നെ നോക്കി പറഞ്ഞു
"...ഈ മൈരന്റെ കടി ഞാൻ ഇന്ന് മാറ്റികൊടുക്കും..." തല്ലാനായി എഴുന്നേറ്റ കാർത്തിയെ ഞാൻ അവിടെത്തന്നെ ഇരുത്തി. ഞാൻ അരുണിന്റെ കണ്ണിൽ തന്നെ നോക്കി.
"...കട്ലറ്റ് ഉണ്ടോ ചേട്ടാ ചരുവിന് അതാ
💬 Comments
View all comments