Chapter Title : മംഗല്യധാരണം 5 [Nishinoya]
ഇഷ്ട്ടം..." ഞാൻ കേൾക്കാൻ അരുൺ ഉച്ചത്തിൽ പറഞ്ഞു.
"... ആദി നീ ചായ കുടിച്ച് കഴിഞ്ഞില്ലേ എഴുനേറ്റ് വന്നേ..." ഇനി ഇവിടെ ഇരുന്നാൽ പ്രശ്നമാണ് എന്ന് അറിയാവുന്ന ദിയ നമ്മളെയും കൂട്ടി ക്ലാസ്സിലേക്ക് ഇറങ്ങി.
എനിക്ക് ക്ലാസ്സിൽ ശ്രെദ്ധിക്കാനേ സാധിച്ചില്ല. അതിന്റെ പേരിൽ സാർ ക്ലാസ്സിൽ നിന്നും പുറത്താക്കി.
"... എന്താടാ പറ്റിയെ..."തിരിച്ചു വീട്ടിലേക്കുള്ള യാത്രയിൽ കാർത്തി തിരക്കി.
"... ഒന്ന് ഇല്ലടാ ചെറിയ ഒരു തലവേദന..."
"... നിന്റെ തലവേദനയുടെ കാര്യം ഒക്കെ എനിക്ക് അറിയാം. അതൊക്കെ വിട്..." കാർത്തി അശ്വസിപ്പിച്ചു.
"... പറയാൻ എളുപ്പമാ ചെയ്യനാ പാട്..." എന്റെ വിഷമം മറച്ചു പിടിച്ചില്ല.
"... ചെയ്യാനൊക്കെ പറ്റും. നീ ഇപ്പോഴും അവളിൽ തന്നെ ഫോക്കസ് ചെയ്യണത് ആണ് കുഴപ്പം. കോളേജിൽ സ്പോർട്സ് തുടങ്ങാറായി നീ ബോക്സിങ്ങിൽ ഫോക്കസ് ചെയ്യ്. അപ്പൊ എല്ലാം ശെരിയാവും..."
ആലോചിച്ചപ്പോ എനിക്കും അത് ശരിയായി തോന്നി.ദിവസങ്ങൾ വാണം വിട്ടപോലെ കടന്നു പോയി. എന്റെ ദിന ചാരിയയും മാറി വന്നു. രാവിലെ എഴുന്നേക്കുക ഓടാൻ പോവും പിന്നെ കോളേജ് അത് കഴിഞ്ഞ് ജിം. ഇപ്പൊ അങ്ങനെയാണ് ജീവിതം. ഇതിന്റെ ഇടയിൽ ചാരു ഒരുപാട് തവണ എന്നോട് മിണ്ടാൻ വന്നു എങ്കിലും ഞാൻ അതൊന്നും കേൾക്കാൻ നിന്ന് കൊടുത്തില്ല. പിന്നെ പിന്നെ അവൾ അതിനു ശ്രെമിക്കാതെയായി. കോളേജിൽ വച്ച് ചാരു അരുണിന്റെ കൂടെ നടക്കുന്നത് ഞാൻ കാണാറുണ്ട് എന്നിൽ അത് ദേഷ്യം ഉണ്ടാക്കുന്നുണ്ടായിരുന്നു. അവൾ ആരെകൂടെ പോയാലും എനിക്ക് എന്താ ദേഷ്യം വരുന്നത് എന്ന് എത്ര ചിന്തിച്ചിട്ടും മനസിലായില്ല. ഒരുകാലത്തു എന്റെ എല്ലാം
💬 Comments
View all comments