Chapter Title : മംഗല്യധാരണം 5 [Nishinoya]
അല്ലെ ആ പഠിച്ചു വച്ചേക്കുന്ന മോട്ടിവേഷൻ പോരട്ടെ..."
"... എനിക്ക് മനസ് ഇല്ല..."
"...ഹ പിണങ്ങല്ലേ പൊന്നെ. ഒരു all the ബെസ്റ്റ് എങ്കിലും പറഞ്ഞിട്ട് പോടേയ്..."
"... All the best..."
"... എന്നാ ശെരി നീ വച്ചോ എനിക്ക് റിങ്ങിൽ കയറാൻ സമയമായി..." അതും പറഞ്ഞു ഞാൻ ഫോൺ വച്ചു.
ഗായു വിളിച്ചത് എന്തായാലും നന്നായി അവളോട് സംസാരിച്ചപ്പോ ഉള്ള ടെൻഷൻ ഒക്കെ പോയി. പെണ്ണ് ഒരു വായാടി ആണെങ്കിലും ചില സമയത്ത് എനിക്ക് ഒരു ആശ്വാസമാണ്.
"... ആദി നീ എന്താടാ ആലോചിച്ചോണ്ട് നിൽക്കുന്നെ..." കാർത്തി ഓടിപിടച്ചു എന്റെ അടുത്തേക്ക് വന്നു.
"...ഏയ്യ് ഒന്നും ഇല്ലടാ. എന്തായി കാര്യങ്ങൾ..."
"...അടുത്തത് നിന്റെ മാച്ച് ആണ്. ഓപ്പോസിറ്റ് പ്ലയെർ ഇച്ചിരി സീൻ ആണ്. നിന്റെ എടുത്ത് ചാട്ടം കാണിച്ചാൽ നല്ല ഇടി കിട്ടും..."
"...ഞാൻ നിന്നെ പോലെ വെൽ ബാലൻസിഡ് ബോക്സർ ഒന്നും അല്ലടയ് ..."
"... അത് കൊണ്ട ഞാൻ പറഞ്ഞെ നോക്കി കളിക്കണം എന്ന്. അവന്റെ മൂവ് ഒക്കെ ഷാർപ്പ് ആണ് ഓർമ വേണം..." കാർത്തി ഉപദേശിച്ചു.
അപ്പോഴേക്കും എന്റെ പേര് മൈക്ക് വഴി വിളിച്ചുപറയാൻ തുടങ്ങി. ഞാനും കാർത്തിയും റിങ്ങിലേക്ക് നീങ്ങി.
"... നിന്റെ മാച്ച് പോലെ ഗാലറി നമുക്ക് എതിരാണല്ലോ മച്ചമ്പി..." ഞാൻ കാർത്തിയോട് പറഞ്ഞു.
"...അപ്പോഴല്ലേ അളിയാ നമ്മൾ ആരാണെന്നു അവർക്ക് കാണിച്ചു കൊടുക്കാൻ പറ്റു..." ചെറിയ പുഞ്ചിരിയോടെ കാർത്തി എനിക്ക് ആത്മവിശ്വാസം നൽകി.കാർത്തിയുടെ മാച്ച് കഴിഞ്ഞു ആശാൻ ജയിച്ചു അതിന്റെയ.
ഞാൻ റിങ്ങിൽ കേറി. എതിരെ
💬 Comments
View all comments