0%

Chapter Title : മംഗല്യധാരണം 6 [Nishinoya]

Author : Nishinoya Read All Parts 2.3K

ചരുവിനെയാണ് കാണുന്നത്. എന്തെ എന്ന് ഞാൻ പുരികം ഉയർത്തി ചോദിച്ചു. അവൾ ഒന്നും ഇല്ലന്ന് തോൾ അനക്കി പറഞ്ഞു.

"... ഇവിടെ കിടന്നോ..." ഞാൻ ബെഡിന്റെ ഒരു സൈഡിലേക്ക് നീങ്ങി കിടന്നു.

ഒരു നിമിഷം അവൾ എന്തോ ആലോചിചിട്ട് ബെഡിന്റെ സൈഡിൽ വന്നിരുന്നു.

"...നീ കിടക്കുന്നില്ലങ്കിൽ ആ ലൈറ്റ് ഓഫ്‌ ചെയ്യോ. എനിക്ക് ഉറങ്ങണം..." ചാരുവിനെ നോക്കി ഞാൻ പറഞ്ഞു.

കുറച്ചു നേരം എന്നെ നോക്കി ഇരുന്നിട്ട് പോയി ലൈറ്റ് ഓഫ്‌ ആക്കി വന്നു കിടന്നു.ചെറിയ നിലാവെളിച്ചം റൂമിൽ അടിക്കുന്നുണ്ട്. മുകളിൽ കറങ്ങുന്ന ഫാൻ നോക്കി ഞാൻ ഓരോന്ന് ചിന്തിച്ചു.

"...ഇനി എങ്ങനെയാ നമ്മുടെ ജീവിതം എന്ന് വല്ല നിനക്ക് പിടിയും ഉണ്ടോ..." ഫാനിൽ നോക്കി തന്നെ ഞാൻ ചോദിച്ചു.ഇല്ല എന്നൊരു മൂളൽ മാത്രം കേട്ടു.

"... ആരുടെയൊക്കെയോ ആഗ്രഹങ്ങൾ നിറവേറൻ ഓരോന്ന് ചെയ്‌തുകൂട്ടി. ഞാൻ സ്വപ്നം കണ്ട എന്റെ കല്യാണവും ആദ്യരാത്രിയും ഒന്നും ഇങ്ങനെ അല്ലായിരുന്നു..." ഉള്ളിലെ വിങ്ങൽ അറിയാതെ പുറത്ത് വന്നു.

"... അരുണിനെ നീ ആണോ കല്യാണത്തിന് വിളിച്ചത്..."

"... അത്... കോളേജ് ഗ്രൂപ്പിൽ കല്യാണം വിളിച്ചപ്പോ..." അവൾ ഇടക്ക് നിർത്തി.

അപ്പൊ ഇവൾ പേർസണൽ ആയിട്ടു വിളിച്ചത് അല്ലെ.തലയിൽ വച്ചിരുന്ന തലയണ ഞങ്ങൾക്ക് നടുവിലായി ഞാൻ വച്ച്.കാര്യം മനസ്സിലാവാതെ ചാരു എന്നെ നോക്കി

"...ഇത് എനിക്ക് സ്വയം കണ്ട്രോൾ ഇല്ലാത്തത് കൊണ്ട് വെച്ചതല്ല. ഉറക്കത്തിൽ അറിയാതെ പോലും നിന്റെ ശരീരത്തിൽ എന്റെ വിരൽ സ്പർശിക്കുന്നത് എനിക്ക് ഇഷ്ട്ടല്ല..." ഞാൻ കാര്യം വ്യക്തമാക്കി.

അവളുടെ അടുത്ത് നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല. കുറച്ചു

💬 Comments

View all comments