0%

Chapter Title : മംഗല്യധാരണം 6 [Nishinoya]

Author : Nishinoya Read All Parts 2.3K

തട്ടി കുടഞ്ഞോണ്ട് ദിയ ചോദിച്ചു.

"...ചത്തോ അതോ ജീവൻ ഉണ്ടോ..."

"...ചത്തിട്ടില്ല രണ്ട് കയ്യും കാലും ഒടിച്ചിട്ടുണ്ട്. നട്ടലിന് പൊട്ടൽ ഉണ്ടോ എന്നൊരു സംശയം..."

"...ബാക്കി ഞാൻ നോക്കിക്കോളാം..."

എല്ലാവരോടും യാത്ര പറഞ്ഞു ഞങ്ങൾ എന്റെ വീട്ടിലേക്ക് പോയി. അമ്മ നിലവിളക്കും ആരധിയും ഉഴിഞ്ഞു ചാരുവിനെ അകത്തേക്ക് വരവേറ്റു. വൈകിട്ട് റിസെപ്ഷൻ ഒക്കെ കഴിഞ്ഞപ്പോ ഒരു സമയമായി. ഞാൻ പുറത്ത് കൂട്ടുകാരുടെ ആദിരാത്രി ക്ലാസ്സ്‌ അറ്റൻഡ് ചെയ്‌യായിരുന്നു. എല്ലായിടത്തും കാണുമല്ലോ ഇതുപോലെ നമ്മളെ ഉപദേശിക്കാൻ ഒരാൾ ഞാൻ അറിയാതെ പെട്ടു പോയി.

"... ടാ സമയം എന്തായി എന്നാ..? അവിടെ കിന്നാരിച്ചോണ്ട് നിക്കാതെ റൂമിൽ പോടാ..." ദൈവധൂതനെപോലെ അമ്മ എത്തിയോണ്ട് അധികം തള്ള് കേൾക്കാതെ രക്ഷപ്പെട്ടു.

ഞാൻ വേഗം റൂമിൽ എത്തി അവിടെ അതിനേക്കാൾ വല്യ കോമഡി. കിടക്കേണ്ട ബെഡിൽ റോസാപൂക്കൾ കൊണ്ട് ഹാർട്ട്‌ ഉണ്ടാക്കി വച്ചേക്കാണ്. ആ കലാസൃഷ്ട്ടി സാക്ഷാൽ എന്റെ പുന്നാര പെങ്ങളുടെ പണിയാണ്. ബാത്‌റൂമിൽ കേറി ഒന്ന് കുളിച്ചു ബെഡിൽ നീണ്ട് നിവർന്നു കിടന്നു. ഇച്ചിരി സമയം കഴിഞ്ഞപ്പോ റൂമിന്റെ വാതിൽ തുറക്കുന്ന സൗണ്ട് കേട്ടു. എത്തിവലിഞ്ഞു നോക്കിയപ്പോ സെറ്റ്സാരിയൊക്കെ ഉടുത്തു കൈയിൽ ഒരു ഗ്ലാസ്‌ പാലുമായി നിൽക്കുന്ന ചാരു. പൊങ്ങിയ തല അതുപോലെ തിരിച്ചു ബെഡിൽ സ്ഥാനം പിടിച്ചു.

"... പാൽ..." എന്റെ അനക്കം ഒന്നും കാണാത്തത് കൊണ്ട് ചാരു പറഞ്ഞു.

"...അവിടെ എങ്ങാനും വച്ചേക്കു..." അതേ കിടപ്പിൽ തന്നെ പറഞ്ഞു.

കുറച്ചു സമയമായിട്ടും അനക്കം ഒന്നും കാണാത്തത് കൊണ്ട് ഒന്ന് തല ഉയർത്തി നോക്കിയപ്പോ എന്നെ തന്നെ നോക്കി നിൽക്കുന്ന

💬 Comments

View all comments