Chapter Title : മംഗല്യധാരണം 6 [Nishinoya]
ഇരിക്കുന്നുണ്ടായിരുന്നു. കണ്ണുകൊണ്ട് അവൻ എന്താ എന്ന് ചോദിച്ചു. ഞാൻ അരുൺ നിന്ന സൈഡിലേക്ക് നോക്കി അവനും അവിടേക്ക് നോക്കി. അവന് കാര്യം മനസിലായി. എല്ലാം അവൻ നോക്കിക്കോളാം എന്ന് ആംഗ്യം കാണിച്ചു ദിയയെ അവിടെ ആക്കി അവൻ പിന്നിലേക്ക് പോയി.
എനിക്ക് സ്റ്റേജിൽ നിന്നിട്ട് ഒരു മനഃസമാധാനവും കിട്ടുന്നില്ല. എല്ലാം വലിച്ചെറിഞ്ഞു ആ മൈരനെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു. എന്നെയും ചരുവിനെയും കഴിക്കാൻ കൂട്ടികൊണ്ട് പോയി. എനിക്ക് കഴിക്കാൻ ഒരു മൂടും ഇല്ലായിരുന്നു. കഴിക്കാനായി ഇരുന്നതും ജിമ്മിലെ കുറച്ചു പയ്യന്മാർ അരുണിനെയുക്കൂട്ടി കലവറയിലേക്ക് പോവുന്നത് കണ്ടു. കാര്യം എന്താണെന്ന് എനിക്ക് മനസിലായില്ല. തോട്ടുപിന്നാലെ ഷർട്ടിന്റെ കൈയ്യും മടക്കി കാർത്തിയും പോണത് കണ്ടു. അറിയാതെ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
ഞങ്ങൾക്ക് ചോർ വിളമ്പുന്ന സമയത്ത് കലവറയിൽ പാത്രങ്ങൾ വീഴുന്ന സൗണ്ട് കേട്ടു.
"... എന്താ അവിടെ ഒരു ബഹളം..." കലവറയിലേക്ക് നോക്കി അമ്മ ആരാഞ്ഞു.
"...അത് അവർ പാത്രങ്ങൾ ഒതുക്കുന്നത് ആയിരിക്കും..." അമ്മയെ നോക്കി ഞാൻ പറഞ്ഞു.
ഞാൻ ചോറിന്റെ കൂടെ പപ്പടം പൊടിച്ചപ്പോ കാർത്തി അവിടെ അരുണിന്റെ എല്ലൊടിക്കുന്ന ശബ്ദം എനിക്ക് കേൾക്കാം. ആകെ ഒരു വിഷമമേ ഉള്ളു ഈ മഹാമഹത്തിൽ എനിക്ക് പങ്ക് ചേരാൻ പറ്റുന്നില്ലല്ലോ എന്ന്. കാർത്തി അവന് ഒരു തുള്ളി ജീവൻ ബാക്കി വച്ചിരുന്നെകിൽ നന്നായിരുന്നു കാരണം ആ ജീവൻ എനിക്ക് എടുക്കണം. ചോർ ഒക്കെ കഴിച്ച് ഹാളിൽ നിന്നപ്പോ കാർത്തി എന്റെ അടുത്തേക്ക് വന്നു.
"... എവിടെ പോയിരുന്നടാ ചെക്കാ ഡ്രസ്സ് മുഴുവൻ അഴുക്കായാലോ..." കാർത്തിയുടെ ഷർട്ട്
💬 Comments
View all comments