0%

Chapter Title : മംഗല്യധാരണം 6 [Nishinoya]

Author : Nishinoya Read All Parts 969

ഫ്രഷ് ആവാൻ പോയി.

ഷവറിന് താഴെ നിൽക്കുമ്പോഴും അമ്മയുടെ വാക്കുകളും ഞാൻ കണ്ട സ്വപ്നവും എന്റെ തീരുമാനവും എല്ലാം എന്നെ പ്രാന്ത് പിടിപ്പിക്കുന്നുണ്ട്. തലയിൽ വീഴുന്ന വെള്ളം ശരീരത്തെ തണുപ്പിച്ചെങ്കിലും ഉള്ളിലെ തീക്കെടുത്താൻ അതിനായില്ല.

കാപ്പി കുടിക്കാനായി അടുക്കളയിലേക്ക് പോയി. എല്ലാരും എന്നെ വല്ലാത്തൊരു നോട്ടം. എനിക്ക് ആ നോട്ടം ഒട്ടും പിടിച്ചില്ല. കാപ്പിയും എടുത്ത് ഡയനിങ്ങ് ടേബിളിൽ ഇരുന്നു.

"...എന്നെ വിളിക്കാതെ ഒറ്റക്ക് കഴിക്കാണല്ലേ..." ഞാൻ വന്നത് പോലും അറിയാതെ വെട്ടിമിഴുങ്ങുന്ന ഗായുവിനോട് ചോദിച്ചു.

"... പിന്നെ ഇയാൾ വരുന്നത് നോക്കി നിൽക്കാൻ ഞാൻ ആര് നിങ്ങടെ ഭാര്യയോ..." രാവിലെ തന്നെ കിട്ടി ബോധിച്ചു.

"...അമ്മു എവിടെ ഇവിടെ എങ്ങും കാണുന്നില്ലല്ലോ..." ചുറ്റും ഒന്ന് കണ്ണോടിച്ചു ഞാൻ തിരക്കി.

"... അവളും ചാരുചേച്ചിയും അമ്മുമ്മയുടെ മുറിയിൽ ഉണ്ട്.ഞാനും അങ്ങോട്ട് പോവാ ഏട്ടൻ വരുന്നില്ലേ..." കഴിച്ചു കഴിഞ്ഞ പാത്രവും എടുത്ത് അവൾ അടുക്കളയിലേക്ക് പോവാൻ ഒരുങ്ങി.

"...നീ പൊയ്ക്കോ എനിക്ക് കുറച്ചു പണിയുണ്ട്..."

എടുത്ത് വച്ച ഇഡലി ഒരെണ്ണത്തിൽ കൂടുതൽ എനിക്ക് കഴിക്കാൻ പറ്റുന്നില്ല. തൊണ്ടകുഴിയിൽ നിന്നും ഇറങ്ങുന്നില്ല എന്നതാണ് സത്യം. കുറച്ചു സമയം പാത്രത്തിൽ തന്നെ കുത്തിവരച്ച് പാത്രം തിരിച്ചു അടുക്കളയിൽ കൊണ്ടുപോയി വച്ചു. എന്റെ അവസ്ഥാ അമ്മക്ക് മനസ്സിലായത് കൊണ്ടാണെന്നു തോന്നുന്നു ആഹാരം കഴിക്കാത്തതിനെപറ്റി ഒന്നും ചോദിച്ചില്ല. ഞാൻ ഉമ്മറത്തെ പടിക്കെട്ടിൽ ഇരുന്നു അപ്പോഴേക്കും കാർത്തി വിളിച്ചു.

"... ഹലോ, അമ്മുമ്മക്ക് എങ്ങനെ ഉണ്ടടാ..."

"... ഇപ്പൊ കുറവ് ഉണ്ട്..."

"... Hmm നീ എപ്പോഴാ തിരിച്ചു വരുന്നത്..."

"... തീരുമാനിച്ചില്ലടാ. ഞാൻ വരുന്ന വരെ കമ്പനി കാര്യങ്ങൾ ഒക്കെ നീ നോക്കിയാൽ മതി..."

"... എന്താടാ നിന്റെ സൗണ്ട് വല്ലാതെ ഇരിക്കുന്നെ..." എന്റെ ശബ്ദത്തിൽ ഉണ്ടായ മാറ്റം അവനു മനസിലായി.

"... ഒന്നും ഇല്ലടാ..."

"...ആദി നിന്നെ ഇന്നും ഇന്നലെയും കാണുന്നത് അല്ല ഞാൻ. കാര്യം പറയടാ മൈരേ..."

"...എടാ അമ്മുമ്മക്ക് മരിക്കും മുമ്പ് എന്റെ കല്യാണം കാണണം എന്ന്..."

"...അതിനെന്താ ഇത്ര വിഷമിക്കാൻ ഒരു നല്ല കൊച്ചിനെ കണ്ടുപിടിച്ചെങ്ങ് കെട്ടണം. അല്ലപിന്നെ..."

"... പെണ്ണൊക്കെ ആൾറെഡി സെറ്റ് ആണ്..."

"... പിന്നെന്താടാ മൈരേ കുഴപ്പം അങ്ങ് കെട്ടളിയ. അത് കഴിഞ്ഞിട്ട് വേണം എനിക്കൊന്ന് കെട്ടാൻ 🫣. അല്ല പെണ്ണ് ആരാ നമുക്ക് അറിയാവുന്ന ആരെങ്കിലും ആണോ..." അറിയാനുള്ള ആകാംശയിൽ ആണ് കാർത്തി.

"...പെണ്ണിനെ നീ നന്നായിട്ട്

💬 Comments

View all comments