0%

Chapter Title : മംഗല്യധാരണം 6 [Nishinoya]

Author : Nishinoya Read All Parts 2.3K

ആയിരിക്കും എപ്പോഴും അവളെ വിളിക്കാറുണ്ടായിരുന്നു എന്നാണ് അമ്മുവഴി അറിയാൻ കഴിഞ്ഞത്.

"...എനിക്ക് എന്റെ അമ്മയുടെ ആഗ്രഹങ്ങൾ ഒന്നും നടത്തികൊടുക്കാൻ കഴിഞ്ഞിട്ടില്ല. കല്യാണം നിച്ഛയിച്ച സമയത്ത് ഒളിച്ചോടി പോയവൾ അല്ലെ ഞാൻ. അവസാന കാലത്ത് അമ്മ ഒരു ആഗ്രഹം പറയുമ്പോൾ..." അമ്മ എന്നെ നോക്കി നെടുവീർപ്പിട്ടു.

"... ഞാൻ എന്റെ ഉള്ളിൽ ഉള്ളത് പറഞ്ഞന്നേ ഉള്ളു. ഈ കാര്യത്തിൽ നിന്നെ ആരും നിർബന്ധിക്കില്ല. അങ്ങനെ നിർബന്ധിക്കാൻ ഈ അമ്മ യോഗ്യയും അല്ല. മോൻ ആലോചിച്ചു ഒരു തീരുമാനം എടുക്ക്..." അമ്മ അമ്മുവിനെയും കൂട്ടി മുറിക്ക് പുറത്തേക്ക് പോയി.

കോപ്പ് ആകെ കൺഫ്യൂഷൻ ആയല്ലോ. ഇങ്ങനെ പല ഇമോഷണൽ ബ്ലാക്‌മെയ്ലും പ്രലോഭനങ്ങളും ഉണ്ടാവും. ഒന്നിലും വീഴരുത്. അങ്ങനെ ഓരോ കാര്യങ്ങൾ ആലോചിച്ചു ഞാൻ ഉറങ്ങി പോയി.

"... ആദി മോനെ നിനക്ക് ഈ അമ്മുമ്മയുടെ ആത്മാവ് ഗതികിട്ടാതെ അലയുന്നത് കാണാൻ വേണ്ടിയല്ലേ നീ ഇങ്ങനെ ചെയ്തേ..." ദൈനീയ ഭാവത്തിൽ അമ്മുമ്മ ചോദിച്ചു.

"... അല്ല. ഞാൻ അങ്ങനെ വിചാരിച്ചു ചെയ്തത് അല്ല..." തൊഴു കൈകളോട് ഞാൻ കേണു.

"...പിന്നെ എന്റെ അവസാന ആഗ്രഹം നിനക്ക് നിറവേറ്റത്തത് എന്താ..?അത് ചെയ്യാത്തത് കൊണ്ടല്ലേ അമ്മുമ്മക്ക് ഈ കടും കൈ ചെയ്യേണ്ടി വരുന്നെ...." ദൈനീയ ഭാവത്തിൽ ഇരുന്ന അമ്മുമ്മയുടെ മുഖം പെട്ടെന്ന് ഉഗ്രരൂപം പ്രാവിച്ചു.

എനിക്ക് ചുറ്റും കൊടുംകാറ്റ് അലയടിച്ചു. അടുത്ത് ഉണ്ടായിരുന്ന വലിയ വലിയ കെട്ടിടങ്ങൾ നിലമ്പദിക്കാൻ തുടങ്ങി. അവയിൽ ഉണ്ടായിരുന്ന വലിയൊരു കെട്ടിടം എന്റെ മേല്ക്ക് വന്നു പതിച്ചു. ശ്വാസം കിട്ടാതെ ഞാൻ ഞെട്ടി ഉണർന്നു.

ദേഹം മുഴുവൻ സ്വയം ഒന്ന്

💬 Comments

View all comments