Chapter Title : മംഗല്യധാരണം 6 [Nishinoya]
മംഗല്യധാരണം 6
Mangaallyadharanam Part 6 | Author : Nishinoya
[ Previous Part ] [ www.kkstories.com]
ദൈവമേ അമ്മുമ്മയോട് ഞാൻ ഇപ്പൊ എന്താ പറയേണ്ടത് എന്നൊരു പിടിത്തവും കിട്ടുന്നില്ലല്ലോ. ഞാൻ അമ്മുമ്മയുടെ കൈക്കു മേലെ കൈ വച്ച് ഒന്ന് ചിരിച്ചു കാണിച്ചു റൂമിലേക്ക് പോയി. എന്ത് ചെയ്യും എന്ന് ഒരു എത്തും പിടിയും കിട്ടാതെ റൂമിൽ തലങ്ങും വിലങ്ങും നടന്നു.
"... ആദി..." കരഞ്ഞു കലങ്ങിയ കണ്ണുമായി അമ്മ വാതിൽക്കൽ വന്നു കൂടെ അമ്മുവും ഉണ്ട്.
ഞാൻ അമ്മയെ എന്റെ ബെഡിൽ ഇരുത്തി കൂടെ അമ്മുവും. ഞാൻ അവർക്ക് എതിർവശത്തായി നിന്നു.
"...മോനെ അമ്മുമ്മ പറഞ്ഞതിനെ കുറിച്ച് നീ ആലോചിച്ചോ..." മുഖവര ഇല്ലാതെ അമ്മ ചോദിച്ചു.
"... എനിക്ക് ഈ കല്യാണത്തിനു താല്പര്യം ഇല്ല..." മുഖത്തടിച്ചപോലെ എന്റെ തീരുമാനം അറിയിച്ചു.
"... അതെന്താടാ. ചാരു നല്ല കൊച്ചല്ലെ..." അമ്മ ഞെട്ടൽ മാറാതെ ചോദിച്ചു
"... നല്ല കൊച്ച് 😏..." ഞാൻ പിറുപിറുത്തു.
"...അമ്മുമ്മയെ പോലെ ഞാനും ചാരുവിനെ മരുമകൾ ആയി കിട്ടാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്..." അമ്മയുടെ ആ വാക്കുകൾ എനിക്ക് പുതിയൊരു അറിവാണ്.
"...അതേടാ. അവളെ ആദ്യം കണ്ടപ്പോഴേ നിന്റെ പെണ്ണായിട്ട ഞാൻ കണ്ടേ. അവൾ നമ്മുടെ വീട്ടിൽ നിന്നും പോയപ്പോ എനിക്ക് എന്ത് മാത്രം വിഷമം ഉണ്ടായിരുന്നെന്നോ. ദൈവം ആയിട്ട അവളെ വീണ്ടും നമ്മുടെ അടുത്തേക്ക് എത്തിച്ചേ..."
അമ്മ ആ പറഞ്ഞത് ശെരിയ ചാരു പോയതോടെ അമ്മ ഒന്ന് ഡൗണ് ആയത് ഞാൻ ശ്രെദ്ധിച്ചായിരുന്നു. ഏതു നേരവും ഓരോ ചിന്തയിൽ ആയിരിക്കും എപ്പോഴും അവളെ വിളിക്കാറുണ്ടായിരുന്നു എന്നാണ് അമ്മുവഴി അറിയാൻ കഴിഞ്ഞത്.
"...എനിക്ക് എന്റെ അമ്മയുടെ ആഗ്രഹങ്ങൾ ഒന്നും നടത്തികൊടുക്കാൻ കഴിഞ്ഞിട്ടില്ല. കല്യാണം നിച്ഛയിച്ച സമയത്ത് ഒളിച്ചോടി പോയവൾ അല്ലെ ഞാൻ. അവസാന കാലത്ത് അമ്മ ഒരു ആഗ്രഹം പറയുമ്പോൾ..." അമ്മ എന്നെ നോക്കി നെടുവീർപ്പിട്ടു.
"... ഞാൻ എന്റെ ഉള്ളിൽ ഉള്ളത് പറഞ്ഞന്നേ ഉള്ളു. ഈ കാര്യത്തിൽ നിന്നെ ആരും നിർബന്ധിക്കില്ല. അങ്ങനെ നിർബന്ധിക്കാൻ ഈ അമ്മ യോഗ്യയും അല്ല. മോൻ ആലോചിച്ചു ഒരു തീരുമാനം എടുക്ക്..." അമ്മ അമ്മുവിനെയും കൂട്ടി മുറിക്ക് പുറത്തേക്ക് പോയി.
കോപ്പ് ആകെ കൺഫ്യൂഷൻ ആയല്ലോ. ഇങ്ങനെ പല ഇമോഷണൽ ബ്ലാക്‌മെയ്ലും പ്രലോഭനങ്ങളും ഉണ്ടാവും. ഒന്നിലും വീഴരുത്. അങ്ങനെ ഓരോ കാര്യങ്ങൾ ആലോചിച്ചു ഞാൻ ഉറങ്ങി പോയി.
💬 Comments
View all comments