0%

Chapter Title : മംഗല്യധാരണം 6 [Nishinoya]

Author : Nishinoya Read All Parts 2.3K

ഞാൻ ഇടപെട്ടില്ലങ്കിൽ പെണ്ണ് ചെറുക്കനെ എടുത്ത് മറിച് വയ്ക്കും.

"... എന്ത് തീരുമാനിച്ചടാ..." ആവലാതിയോടെ കാർത്തി തിരക്കി.

"... വേറെ എന്ത് തീരുമാനിക്കാൻ വിവാഹത്തിന് സമ്മതിച്ചു..."

"... അപ്പൊ അവളോ..." ആകാംഷയോടെ കാർത്തി ചോദിച്ചു.

"... അവളും സമ്മതിച്ചു. ഇനി എത്രയും പെട്ടന്ന് കെട്ട് നടത്താനാ ഇവിടെ എല്ലാരുടെയും പ്ലാൻ..."

"...അത് നന്നായി. നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് വേണം ഞങ്ങൾക്ക് കെട്ടാൻ..." ദിയ കുറുമ്പോട് പറഞ്ഞു.

"... അയ്യടാ. നിങ്ങൾക്ക് കെട്ടണം എങ്കിൽ അങ്ങ് കെട്ടിയാൽ പോരെ അതിന് എന്റെ കാര്യം നോക്കുന്നത് എന്തിനാ..."

"... ഞാൻ ആദ്യമേ ഇവനെ കെട്ടിയാൽ ഈ ആങ്ങള പെണ്ണൊന്നും കിട്ടാതെ സിഗ്മ കളിച് നടക്കുന്നത് ഞാൻ കാണണ്ടേ..." വിഷമം അഭിനയിച്ചു ദിയ എനിക്കിട്ട് ഒന്ന് കൊട്ടി.

"... തൽകാലം പുന്നാര പെങ്ങൾ എന്റെ അളിയന്റെ ഒപ്പം പ്രണയിച്ചുനടക്ക്. ഞാൻ പിന്നെ വിളിക്കാം..."

ഞാൻ ഫോൺ കട്ട്‌ ആക്കി രണ്ട് മൂന്നു ദിവസം അവിടെ തന്നെ കൂടി. അമ്മുമ്മക്ക് വയ്യാത്തത്കൊണ്ട് എല്ലാ തവണത്തെയും പോലെ ഒരു അടിച്ചുപൊളി ഇല്ലായിരുന്നു. കല്യാണം ആയത് കൊണ്ട് തന്നെ അതിന്റെ പിന്നിൽ തന്നായിരുന്നു ഓട്ടം മുഴുവൻ. ജാതകം നോക്കൽ കല്യാണ തിയതി കുറിക്കൽ അങ്ങനെ അങ്ങനെ. ജാതകത്തിൽ പ്രശ്നം വല്ലതും ഉണ്ടെങ്കിൽ അത് പറഞ്ഞു ഒഴിയാം എന്ന് വിചാരിച്ചപ്പോ ജാതകത്തിൽ ഒടുക്കത്തെ പൊരുത്തം. അങ്ങനെ അതും മൂഞ്ചി. ഒരു മാസത്തിനകത്തുള്ള കല്യാണ തീയതിയും കുറിച്ച് കിട്ടി. വിവാഹം ഇത്ര നേരത്തെ ആയത്കൊണ്ട് തന്നെ നിച്ഛയം അങ്ങ് ക്യാൻസൽ ചെയ്തു. വെറുതെ എന്തിനാ ഒരു പാഴ്ചിലവ്. ഇന്ന്

💬 Comments

View all comments