0%

Chapter Title : മംഗല്യധാരണം 6 [Nishinoya]

Author : Nishinoya Read All Parts 2.3K

ചെക്കനെ വേറെ എവിടെ കിട്ടാനാ..." കിട്ടിയ ചാൻസിൽ അമ്മു എന്നെ വാനോളം പുകഴ്ത്തി.

"...അതിനു ചാരുചേച്ചിക്ക് എന്താടി കുഴപ്പം..." അമ്മു എന്നെ പൊക്കിയത് ഗായുവിന് അത്രക്ക് പിടിച്ചില്ല.

"...ചാരുചേച്ചിക്ക് കുഴപ്പം ഒന്നുമില്ല. രണ്ടുപേരും കൂടിയാൽ സൂപ്പർ ആയിരിക്കും..." ഓരോ മനക്കോട്ട കെട്ടി അമ്മു പറഞ്ഞു.

"...നിങ്ങൾക്ക് അടുക്കളയിൽ വേറെ പണിയൊന്നും ഇല്ലേ..." കലപില ശബ്ദം കേട്ടു തലപ്രാന്ത് എടുത്തു ഞാൻ ചോദിച്ചു.

"...ഓ ചേട്ടന് ഇനി ഭാവി കാര്യങ്ങളെകുറിച്ച് ഒരുപാട് ആലോചിക്കാൻ കാണും നമുക്ക് പോയേക്കാം..." എന്നെ കളിയാക്കി അമ്മുവിനെയും കൂട്ടി ഗായു പോയി.

ചാരു എന്തിനാ ഈ വിവാഹത്തിന് സമ്മതിച്ചേ. അവൾക്ക് അരുണിനെ ഇഷ്ട്ടാണെങ്കിൽ അത് ഇവരോട് പറഞ്ഞു ഒഴിഞ്ഞൂടെ.ചിലപ്പോ എന്നെപോലെ പെട്ട് പോയതാവും. ഇനി എന്റെ ഭാവി എന്താവും എന്തോ. ഞാൻ വിചാരിക്കുന്നത് ഒന്നുമല്ല എന്റെ ജീവിതത്തിൽ നടക്കുന്നത്. ഒരു ദീർഘ നെടുവീർപ്പെടുത്തു. അപ്പോഴേക്കും ഒരു കാൾ എത്തി.

"... പറയ് അളിയാ..." ഫോൺ എടുത്തപ്പോൾ തന്നെ കാർത്തിയോട് വിശേഷം തിരക്കി.

"... എനിക്ക് എന്ത് വിശേഷം. നിനക്ക് അല്ലെ വിശേഷം മുഴുവൻ..." കാർത്തി ഊക്കി തുടങ്ങി

"... എടാ തെണ്ടി നിന്റെ കല്യാണം ഉറപ്പിച്ചിട്ടു എന്നോട് പറഞ്ഞില്ലല്ലോ..." ദിയ പരിഭവപ്പെട്ടു.

"...എടി കാന്താരി നീ എപ്പോഴും ഇവന്റെ തോളിൽ തന്നെ..."

"...എന്ത് ചെയ്യാൻ അളിയാ തലയിൽ ആയി പോയില്ലേ.അത്കൊണ്ട് കൊണ്ട് നടന്നല്ലേ പറ്റു..." കാർത്തി അവളെ ഇളക്കാൻ നോക്കി.

"...സത്യം പറയടാ ആര് ആരാ തലയിൽ ആട ആയത്..." ദിയ കലിപ്പ് മൂഡ് ആയെന്ന് തോന്നുന്നു.

"... മതി മതി രണ്ടും നിർത്തിക്കോ..."

💬 Comments

View all comments