0%

Chapter Title : മംഗല്യധാരണം 6 [Nishinoya]

Author : Nishinoya Read All Parts 976

കല്യാണ പുടവ പർച്ചെയ്‌സ് ആണ്. രണ്ടു കൂട്ടരും ബന്ധുക്കൾ ആയതോണ്ട് തന്നെ ഒരുമിച്ചാണ് പോക്ക് എല്ലാം. അച്ഛൻ വരുന്നില്ല എന്ന് പറഞ്ഞു ഒഴിഞ്ഞോണ്ട് അമ്മയെയും അമ്മുവിനെയും കൊണ്ട് ഞാനാണ് പോയത്. പിന്നെയാണ് ആ ചതി എനിക്ക് മനസ്സിലായത്. പൊന്ന് ഉരുക്കുന്നിടത്ത് പൂച്ചക്ക് എന്താ കാര്യം എന്ന് പറയുന്ന പോലെ പെണ്ണുങ്ങൾ ഡ്രസ്സ്‌ എടുക്കുന്ന ഇടത്ത് ഞാൻ പോസ്റ്റ്‌🥲. അവരുടെ പർച്ചെയ്‌സ് കാണാൻ കരുത്ത് ഇല്ലാത്തത് കൊണ്ട് ഞാൻ ഷോപ്പ്കാർ തന്ന ചായയും കുടിച്ച് ഫോണിൽ തോണ്ടി ഒരു മൂലക്ക് കൂടി. മോശം പറയരുത് അല്ലോ നല്ല ചായയായിരുന്നു.

"...ആദി..." ആരാണ് എന്നെ വിളിക്കുന്നെ എന്ന് നോക്കിയപ്പോ ഏറെ വർഷങ്ങൾക്ക് ശേഷം ചാരു എന്നോട് മിണ്ടിയിരിക്കുന്നു.

"... എന്താ..." കുടിച്ചോണ്ട് ഇരുന്ന ചായ ടേബിളിൽ വച്ച് ഞാൻ എഴുനേറ്റു.

"...ആദി സന്തോഷത്തോടെ ആണോ ഈ കല്യാണത്തിന് സമ്മതിച്ചത്..."

"...അല്ല..." യാന്ത്രികമായി എന്റെ മറുപടി എത്തി.

"... എന്നോട് ഇപ്പോഴും ദേഷ്യമാണോ..."

"...കണ്ടിട്ട് എന്ത് തോന്നുന്നു..."

"...ഇഷ്ടമല്ലാത്ത കല്യാണത്തിനു പിന്നെ എന്തിനാ സമ്മതിച്ചേ..."

"... കാരണം നിനക്ക് അറിയില്ലേ..." അമ്മുമ്മയുടെ ആഗ്രഹത്തെ കുറിച് ഞാൻ അവളെ ഓർമിപ്പിച്ചു.

"...നിനക്ക് പിന്നെ കല്യാണത്തിൽ നിന്നും ഒഴിഞ്ഞൂടായിരുന്നോ..." വിക്കി വിക്കി ചാരു ചോദിച്ചു.

"... ഇതേ ചോദ്യമാ ഞാൻ നിന്നോടും ചോദിക്കാൻ ഇരുന്നേ..."

"... എനിക്ക് അതിനു കഴിയില്ല..." തലകുനിച്ചു ചാരു പറഞ്ഞു.

"...നീയും എന്നെപോലെ പെട്ടുപോയതാ അല്ലെ 😏..."

"...അല്ല..." എന്ന് പറഞ്ഞു ചാരു പെട്ടെന്ന് ഞെട്ടി എന്റെ മുഖത്തേക്ക് നോക്കി

"...ചാരു ചേച്ചി..." ഗായു ഞങ്ങടെ അടുത്തേക്ക് വന്നു.

"...രണ്ടും കൂടി ആരും കാണാതെ ഒളിച്ചു ഇരിക്കണല്ലേ..."

"... എടി അങ്ങനെ അല്ലെ..." ഞാൻ അവളുടെ തെറ്റിദ്ധാരണ മാറ്റാൻ ശ്രെമിച്ചു.

"...കല്യാണം കഴിഞ്ഞാൽ ഇഷ്ട്ടം പോലെ സമയം ഉണ്ടല്ലോ. സൊള്ളൽ ഒക്കെ അപ്പൊ പോരെ. ഇപ്പൊ ഞാൻ ചേച്ചിയെയും കൊണ്ട് പോവാ ഇനിയും ഒരുപാട് സാധനങ്ങൾ വാങ്ങാൻ ഉണ്ട്..."

"... ആഹ് കൊണ്ട് പോ..." താല്പര്യം ഇല്ലാത്തമട്ടിൽ ഞാൻ പറഞ്ഞു.

"...ഞാൻ ചേച്ചിയെ കൊണ്ട് പോണത് കണവന് പിടിച്ചില്ലെന്നു തോന്നുന്നു..."

അതും പറഞ്ഞു ചരുവിനെയും കൊണ്ട് ഗായു പോയി. ഇവൾക്ക് ഇത് എന്തിന്റെ സൂക്കേടാ.എപ്പോ നോക്കിയാലും കല്യാണ കാര്യം പറഞ്ഞു കളിയാക്കനെ നേരം ഉള്ളു.എന്റെ അവസ്ഥ എനിക്കല്ലേ അറിയൂ

അതിനു ശേഷം കല്യാണ പന്തലിൽ ആണ് ഞാൻ ചാരുവിനെ കാണുന്നത്. കല്യാണത്തിനോട്‌ അനുബന്ധിച്ചു എല്ലാ

💬 Comments

View all comments