0%

Chapter Title : മംഗല്യധാരണം 6 [Nishinoya]

Author : Nishinoya Read All Parts 2.3K

എനിക്ക് നല്ലപോലെ അറിയാം..." ദൈനീയമായി അച്ഛനെ നോക്കി. അച്ഛൻ എന്നെ നോക്കാതെ മുന്നോട്ട് നോക്കിത്തന്നെ തുടർന്നു.

"...ആരും പറയുന്നത് നീ മുഖവിലയ്ക്ക് എടുക്കണ്ട. നിന്റെ മനസ്സിൽ തോന്നുന്നത് നീ ചെയ്തോ അച്ഛൻ എന്തായാലും നിന്റെ ഒപ്പം ഉണ്ടാവും..." എന്റെ കൈയിൽ അമർത്തി പിടിച്ചു എനിക്ക് വിശ്വാസം തന്നു.

അച്ഛൻ ഒരിക്കൽ പോലും എന്നോട് ഇങ്ങനെ സംസാരിച്ചിച്ചിട്ടില്ല. അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു. അത് കണ്ടിട്ടാവണം അച്ഛൻ എഴുനേറ്റ് അകത്തേക്ക് പോയി.

ഇന്നത്തെ ദിവസം ആരും എന്നോട് പ്രത്യേകിച്ച് ഒന്നും മിണ്ടാൻ വന്നില്ല. ഗായു പോലും എന്നിൽ നിന്നും അകന്നു നടന്നു ഒരുപക്ഷെ എനിക്ക് കുറച്ചു സമാധാനം തരാൻ ആയിരിക്കും. ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോൾ പോലും ആരും പരസ്പരം സംസാരിച്ചില്ല. ആഹാര ശേഷം മുറിയിൽ തന്നെ കിടന്നു.

"... ഏട്ടാ...എല്ലാരും ഏട്ടനെ തിരക്കുന്നു..." മുറിയിൽ കിടന്ന എന്നെ അമ്മു വന്നു വിളിച്ചു.

"...നിനക്ക് ഈ കല്യാണത്തെകുറിച്ച് എന്താ അഭിപ്രായം..." ഉമ്മറത്തേക്ക് പോകും വഴി അമ്മുവിനോട് ഞാൻ തിരക്കി.

"...എന്താ ഏട്ടാ അങ്ങനെ ചോദിച്ചേ..."

"...എല്ലാരും അവരവരുടെ അഭിപ്രായങ്ങൾ എന്നോട് പറഞ്ഞു. നിന്റെ അഭിപ്രായവും അറിയണം അല്ലോ..."

"...അങ്ങനെ ചോദിച്ചാൽ. ചാരു ചേച്ചി പാവമാ. ചാരു ചേച്ചി ഏട്ടത്തിയായി വന്നാൽ നല്ല രസമായിരിക്കും ..." അവളുടെ അഭിപ്രായവും അറിഞ്ഞു.

എല്ലാരും എനിക്കായി ഉമ്മറത്തു കാത്തിരുന്നു.ചാരുവിനെ മാത്രം ആ കൂട്ടത്തിൽ കണ്ടില്ല. ചിലപ്പോ അമ്മുമ്മയുടെ കൂടെയായിരിക്കും.

"... അമ്മ പറഞ്ഞ കാര്യത്തിൽ നിന്റെ തീരുമാനം അറിയാന ഞങ്ങൾ ഇപ്പൊ നിന്നെ വിളിച്ചേ. നമുക്ക് എല്ലാർക്കും ഈ വിവാഹത്തിന് പൂർണ സമ്മതം ആണ്..."

💬 Comments

View all comments