Chapter Title : മംഗല്യധാരണം 8 [Nishinoya]
അവളെ ഒറ്റക്ക് അവിടെ ആക്കി വന്നതിന്റെ ഒരു കുറ്റബോധം ഉണ്ടായിരുന്നു. തിരിച്ചു വന്നപ്പോ അത് മാറി അത്രയേ ഉള്ളു..."
"...അത്രയേ ഉള്ളോ..?" സംശയത്തോടെ കാർത്തി ചോദിച്ചു. ഞാൻ അതെന്ന് മൂളി.
വൈകിട്ട് വല്ലാത്ത സന്തോഷത്തോടെയാണ് വീട്ടിൽ എത്തിയത്. കാരണം നിങ്ങൾക്ക് അറിയാലോ. കുറച്ചു നേരം ചരുവിനോട് സംസാരിക്കണം എന്ന് തോന്നി. പക്ഷെ കക്ഷി അടുക്കളയിൽ നല്ല പണിയിൽ ആയിരുന്നു.
"... എന്തടാ ഇവിടെ കിടന്ന് കറങ്ങുന്നെ..." പതിവില്ലാതെ അടുക്കളയിൽ കണ്ട എന്നെ നോക്കി അമ്മ ചോദിച്ചു.
"...ഞാൻ കുറച്ചു വെള്ളം കുടിക്കാൻ വന്നതാ..."
അമ്മ ഒന്ന് ഇരുത്തി മൂളി. ഫ്രിഡ്ജ് തുറന്ന് വെള്ളം എടുത്ത് ഞാൻ തിരിച്ചു പോന്നു. രാത്രി വരെ പെണ്ണിനെ കൈയിൽ കിട്ടിയില്ല. രാത്രി അമ്മയും, അമ്മുവും ചാരുവും സീരിയൽ കാണാൻ തുടങ്ങി. ഞാൻ പതിയെ ചരുവിന്റെ അടുത്തായി ഇരുന്നു. സീരിയൽ കാണാത്ത ഞാൻ TV മുന്നിൽ ഇരിക്കുന്നത് കണ്ട് ചാരു അതിശയത്തോടെ എന്നെ നോക്കി. ഞാൻ അതിന് ഒന്ന് ചിരിച്ചു കാണിച്ചു. എന്റെ കാട്ടികൂട്ടൽ എല്ലാം കണ്ട് അമ്മു എന്നെ നോക്കി ആക്കിചിരിച്ചു. ഇവളോട് എന്തെങ്കിലും സംസാരിക്കണം അല്ലോ. എങ്ങനാ ഇപ്പൊ തുടങ്ങ ആഹ് കിട്ടി.
"... ചാരു കല്യാണ ആൽബം സെറ്റ് ചെയ്യാൻ ക്യാമറാമാൻ കുറച്ചു ഫോട്ടോ അയച്ചു നല്ലത് നോക്കി പറയാൻ പറഞ്ഞു..." ഞാൻ ഫോൺ ഓപ്പൺ ആക്കി അവൾക്ക് നേരെ നീട്ടി.
"... എവിടെ നോക്കട്ടെ..." അമ്മ എന്റെ കൈയിൽ നിന്നും ഫോൺ വാങ്ങികൊണ്ട് പോയി.
"... തള്ള സമ്മതിക്കില്ല..." ഞാൻ പിറുപിറുത്തു.
"...ഫോട്ടോസ് ഒക്കെ കൊള്ളാലോടാ. വാ
💬 Comments
View all comments