0%

Chapter Title : മംഗല്യധാരണം 8 [Nishinoya]

Author : Nishinoya Read All Parts 2.2K

ഷവറിന്റെ കീഴിൽ നിൽക്കുമ്പോഴും മനസ്സ് നീറി പുകഞ്ഞു. കുളിച് വന്നപ്പോ എനിക്കുള്ള ചോർ വിളമ്പായിരുന്നു ചാരു. അവളുടെ അമ്മ അവളെയും നിർബന്ധിച്ചു എനിക്ക് ഒപ്പം ഇരുത്തി. അമ്മ ബാക്കി കറികൾ വിളമ്പാൻ ആരംഭിച്ചു.

"...ആ കറി ആദിക്ക് വെക്കേണ്ട അമ്മേ. ആദിക്ക് അത് ഇഷ്ട്ടല്ല അതുകൊണ്ടുതന്നെ അവൻ കഴിക്കത്തില്ല ..." എന്റെ ഇലയിൽ ആ കറി വിളമ്പാൻ അനുവദിക്കാതെ ചാരു തടഞ്ഞു.

"... ആണോ മോനെ...മോൻ ഈ കറി കഴിക്കില്ലേ..." ഞാൻ ഇല്ലന്ന് പറഞ്ഞു.

"... ഭർത്താവിന്റെ ഇഷ്ട്ടങ്ങൾ എല്ലാം പഠിച്ചല്ലോ..." അമ്മ അവൾക്കും കറികളും ചോറും വിളമ്പി.

കഴിച്ചു കഴിഞ്ഞു റൂമിൽ പോയി കിടന്നു. മനസിന്‌ എന്തോ പിടച്ചിൽ പോലെ. എന്റെ ഇഷ്ട്ടനുഷ്ട്ടങ്ങൾ വരെ ഇവൾ മനസിലാക്കിയിരിക്കുന്നു. ഉച്ച ഊണ് കഴിഞ്ഞത് കൊണ്ട് ആ ഒരു മന്തതയിൽ ഉറങ്ങി പോയി. വൈകിട്ട് ചാരു വിളിച്ചുണർത്തി ചായ തന്നു. രാത്രിവരെ അവരോട് എല്ലാവരോടും സംസാരിച്ചു സമയം കളഞ്ഞു. രാത്രി ഞാൻ ബെഡിൽ കിടന്നപ്പോൾ ചാരു ഡ്രസ്സ്‌ എല്ലാം ഒതുക്കുന്ന കൂട്ടത്തിലാ.

"... നാളെ ഉച്ച കഴിഞ്ഞ് ഇറങ്ങാം കേട്ടോ..." കൈ തലയ്ക്കൽ വച്ച് കറങ്ങുന്ന ഫാൻ നോക്കി ഞാൻ പറഞ്ഞു.

"...ആദി... അതേ..." ചാരു പതിയെ ബെഡിൽ വന്നിരുന്നു എന്നോട് എന്തോ പറയാനായി ഒരുങ്ങി. ഞാനും കേൾക്കാനായി ചരിഞ്ഞു അവളെ നോക്കി.

"...നമുക്ക് കുറച്ചു ദിവസം ഇവിടെ നിന്നിട്ട് പോയാൽ പോരെ..."

"... എന്താ ഇപ്പൊ അങ്ങനെ തോന്നാൻ..."

"... അമ്മുമ്മയുടെ കൂടെ കുറച്ചു ദിവസം നിൽക്കണം എന്നൊരു തോന്നൽ അതാ..."

"...എന്നാ നീ കുറച്ചു ദിവസം

💬 Comments

View all comments