0%

Chapter Title : മംഗല്യധാരണം 8 [Nishinoya]

Author : Nishinoya Read All Parts 2.2K

കഴിഞ്ഞിട്ട് വന്നോ. എനിക്ക് നാളെ പോണം..."

"...ആദി ദേഷ്യത്തിൽ പറയുന്നത് ആണോ..." ഞാൻ ഇഷ്ടപ്പെടാതെ പറഞ്ഞതാണോ എന്ന് ചോദിച്ചതാ

"...ഏയ്യ് അല്ല ഞാൻ സീരിയസ് ആയിട്ടു പറഞ്ഞതാ. എനിക്ക് നാട്ടിൽ ചെന്നിട്ടു ചെയ്യേണ്ട കുറച്ചു ജോലികൾ ഉണ്ട്. നി ഇവിടെ രണ്ട് ദിവസം നിന്നിട്ട് വന്നാൽ മതി..." പക്ഷെ അവളുടെ മുഖത്ത് വലിയ തെളിച്ചം ഒന്നും കണ്ടില്ല.

"...കുറച്ചു ദിവസം കഴിഞ്ഞ് വണ്ടി വല്ലതും ഞാൻ അറേഞ്ച് ചെയ്ത് തരാം. അപ്പൊ വീട്ടിലേക്ക് വന്നാൽ മതി. എന്താ അത് പോരെ..."

ഞാൻ പറഞ്ഞത് ഇഷ്ടപ്പെടാതെ എന്നെ വല്ലാത്ത ഒരു നോട്ടവും നോക്കി ലൈറ്റും ഓഫ്‌ ആക്കി എനിക്ക് മുഖം തരാതെ എതിർ ദിശ നോക്കി ചാരു കിടന്നു. ഇവൾ ഇപ്പൊ എന്തിനാ ഒന്നും മിണ്ടാതെ കിടക്കുന്നെ. ഞാൻ തെറ്റായിട്ട് ഒന്നും പറഞ്ഞില്ലല്ലോ. അവൾ ഒരു ആഗ്രഹം പറഞ്ഞപ്പോ ഞാൻ അത് നടത്തി കൊടുത്തത് അല്ലെ. അല്ലെങ്കിലും ഈ പെണ്ണുങ്ങളെ മനസ്സിലാക്കാൻ ഒരു പ്രതേക കഴിവ് തന്നെ വേണം.

പിറ്റേന്ന് ഉറക്കം ഉണർന്നത് മുതൽ കടന്നൽ കുത്തിയ പോലെയാ പെണ്ണിന്റെ മുഖം. എന്നോട് ഒന്നും മിണ്ടുന്നില്ല. പക്ഷെ എന്റെ ഓരോ കാര്യങ്ങളും യഥാക്രമം നോക്കി ചെയ്യുന്നുണ്ട്. ഉച്ചക്ക് ആഹാരവും കഴിഞ്ഞ് എല്ലാരോടും യാത്ര പറഞ്ഞു അമ്മുമ്മയുടെ അടുത്തേക്ക് പോയി.

"...അമ്മുമ്മേ ഞാൻ ഇറങ്ങാ..."അമ്മുമ്മക്ക് അടുത്ത്‌ ഇരുന്ന് പറഞ്ഞു.

"... മോനെ ഞാൻ പറഞ്ഞത് എല്ലാം ഓർമ ഉണ്ടല്ലോ..." ഞാൻ അതിന് ഒന്ന് പുഞ്ചിരിച്ചു.

"...നീ ഇവളെ കൊണ്ട് പോണില്ലേ..." ഡ്രസ്സ്‌ മാറാതെ ഇരിക്കുന്ന ചാരുവിനെ നോക്കി അമ്മുമ്മ ചോദിച്ചു.

💬 Comments

View all comments