0%

Chapter Title : മംഗല്യധാരണം 8 [Nishinoya]

Author : Nishinoya Read All Parts 2.2K

"...ഇല്ല. അവൾക്ക് അമ്മുമ്മയുടെ കൂടെ കുറച്ചു ദിവസം നിൽക്കണം എന്നൊരു കൊതി..." ഞാൻ അത് പറഞ്ഞു ഒന്ന് പുഞ്ചിരിച്ചു. എന്നാൽ ചരുവിന്റെ മുഖത്ത് വലിയ സന്തോഷം കണ്ടില്ല.

എന്റെ ബാഗ് എല്ലാം കാറിൽ വച്ച് യാത്ര പറഞ്ഞിറങ്ങി. കാർ പതിയെ നീങ്ങി തുടങ്ങിയപ്പോ വിലപ്പെട്ട എന്തോ ഒന്ന് നഷ്ട്ട പെടുന്നപോലെ ഉള്ളിൽ ഒരു പിടച്ചിൽ. മിറർ വഴി പിന്നിലേക്ക് നോക്കിയപ്പോ നിറകണ്ണുകളോടെ ഞാൻ പോകുന്നത് നോക്കിനിൽക്കുന്ന ചരുവിനെയാണ് കണ്ടത്.രാത്രിയോടെ അടുപ്പിച്ചു ഞാൻ വീട് എത്തി.

"...നിങ്ങൾ ഇത്ര പെട്ടെന്ന് വന്നോ. മോൾ എവിടെ..." കാറിൽ നിന്നും വീട്ടിലേക്ക് നടക്കവേ കാറിൽ മൊത്തം പരതി അമ്മ തിരക്കി.

"...അവൾ കുറച്ചു ദിവസം കഴിയുമ്പോൾ വരും..." ഞാൻ ഹാളിലെ സോഫയിൽ ഇരുന്ന് നടു നിവർത്തി.

"...അതെന്താ നിങ്ങൾ തമ്മിൽ വഴക്ക് ആയോ..."

"... വഴക്ക് ഒന്നും ഇല്ല. അവൾക്ക് കുറച്ചു ദിവസം അവിടെ നിൽക്കണം എന്ന് പറഞ്ഞു എന്നാ അങ്ങനെ ആവട്ടെന്ന് ഞാനും പറഞ്ഞു..."

"... അവൾക്ക് ഒപ്പം നിന്നോടും അവിടെ നിൽക്കാൻ അവൾ പറഞ്ഞോ ..."

"...ആഹ് പറഞ്ഞു. എനിക്ക് ഇവിടെ കുറച്ചു പണിയുള്ളത്കൊണ്ട് ഞാൻ ഇങ്ങു പോന്നു..."

"...മരപൊട്ടൻ. അവൾ അവിടെ നിന്നോട്ടെ എന്ന് ചോദിച്ചപ്പോ അതിനും തലയാട്ടി വന്നേക്ക..." 🤦🏻‍♀️ അതും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി.

"... അമ്മ ചോർ താ..."

"... തിന്ന ഉറങ്ങാ പണിക്ക് പോവാ. ഇതല്ലാതെ വേറൊന്നും അറിയില്ല😡..." അമ്മ പിറുപിറുത്തോണ്ട് ചോർ എടുത്ത് തന്നു.

ഇതെന്താ സംഭവം. അവൾ അവിടെ നിന്നാൽ കുറച്ചു സന്തോഷിക്കും എന്ന് വിചാരിച്ചല്ലേ അവളെ

💬 Comments

View all comments