Chapter Title : മംഗല്യധാരണം 8 [Nishinoya]
അവിടെ ആക്കിയിട്ടു വന്നത്. ഇപ്പൊ കുറ്റം മുഴുവൻ എനിക്ക് ആയോ. ആരും എന്നെ മനസ്സിലാക്കുന്നില്ല😤. ചോർ കഴിച്ചു ബെഡിൽ പോയി കിടന്ന് ഉറങ്ങി.
രാവിലെ എഴുനേറ്റ് ഫ്രഷ് ആയി വന്നപ്പോ ടേബിളിൽ ബെഡ് കോഫി ഇല്ല ഇസ്തിരി ഇട്ട ഷർട്ടും ഇല്ല. അപ്പൊ തന്നെ മനസ് ഒന്ന് മടിച്ചു. ഞാൻ ഷർട്ട് തേച്ചിട്ട് താഴേക്ക് ചെന്നു. അമ്മ മുറ്റം അടിക്കുവാ അച്ഛൻ പത്രം വായിക്കുന്നു. ഡയനിങ്ങ് ടേബിളിൽ ആഹാരം എല്ലാം ഉണ്ട്. സ്വയം എടുത്ത് കഴിച്ച് പാത്രവും കഴുകി വച്ച് കാറുമായി ആശുപത്രിയിൽ പോയി.
ഒരു റൂമിൽ ആണ് അരുൺ കിടക്കുന്നത് കൂടെ വീട്ടുകാരുമുണ്ട് അവന്റെ കൂട്ടുകാരൻ ആണെന്ന് പറഞ്ഞു ഞാൻ അവന്റെ അടുത്ത് ഇരുന്നു. കണ്ണുതുറക്കുമ്പോൾ അരുൺ കാണുന്നത് അവനെ നോക്കി ഇരിക്കുന്ന എന്നെയാണ്.
"...നീ...നീ എന്താ ഇവിടെ..." എന്നെ കണ്ടതിന്റെ പകപ്പ് അവന്റെ വാക്കുകളിൽ ഉണ്ടായിരുന്നു.
"...എല്ലാരും പറയാ ഞാൻ നിന്നെ ഗൗനിക്കുന്നില്ല എന്ന്. കാർത്തിക്ക് നിന്നോടുള്ള സ്നേഹം പോലും എനിക്ക് ഇല്ലന്ന്. ആലോചിച്ചപ്പോ എനിക്കും തോന്നി അപ്പൊ നിന്നെ കാര്യമായിട്ട് ഒന്ന് ഗൗനിച്ചേക്കാം എന്ന് കരുതി..."ചെറിയ പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.
"... അമ്മയും അച്ഛനും എവിടെ..." ചുറ്റും കണ്ണോടിച്ചു അവൻ ചോദിച്ചു.
"...ഞാൻ ഇവിടെ ഉണ്ടല്ലോ അതുകൊണ്ട് അവരെ കാപ്പി കുടിക്കാൻ പറഞ്ഞയച്ചു.കൂട്ടത്തിൽ നിനക്കുള്ളത് വാങ്ങാനും. ഇതാവുമ്പോൾ നമുക്ക് മനസ്സ് തുറന്നൊന്നു സംസാരിക്കാം. എന്താ..."
"... നിനക്ക് എന്താ സംസാരിക്കാൻ ഉള്ളത്..."അരുൺ അതേ കിടപ്പിൽ ചോദിച്ചു.
"...നീയും ചാരുവും തമ്മിൽ എന്താ ബന്ധം..."
"...രാവിലെ തന്നെ ഭാര്യയുടെ അവിഹിതം കണ്ട് പിടിക്കാൻ ഇറങ്ങിയത്
💬 Comments
View all comments