Chapter Title : മംഗല്യധാരണം 9 [Nishinoya]
കണ്ടുപിടിക്കാൻ സഹായിക്കാം എന്ന് കരുതിയ ഞാൻ കുറ്റക്കാരൻ ആയോ.
ടീഷർട്ട് എടുക്കാനായി അവൾ അടച്ച അലമാര തുറന്നപ്പോ ഞാൻ കാണുമെന്നു കരുതി ഒളിപ്പിക്കാൻ നോക്കിയ ആ സാധനം കണ്ണിൽ ഉടക്കി. ഒഴിഞ്ഞ പാടിന്റെ പാക്കറ്റ് ആയിരുന്നു അത്.
ഓ ഇതാണോ ഇവൾ ഞാൻ കാണാതെ ഒളിപ്പിക്കാൻ നോക്കിയത്. ഈ കവർ കാലി ആണല്ലോ. ചിലപ്പോ പാട് എടുക്കാൻ വന്നപ്പോഴായിരിക്കും തീർന്ന കാര്യം അറിഞ്ഞേ.
ആ കവർ ഇരുന്ന സ്ഥലത്ത് അതേപോലെ വച്ച് ബെഡിൽ ഇരുന്ന കോഫിയും എടുത്ത് താഴേക്ക് ഇറങ്ങവെ ആണ് അമ്മുവിന്റെ മുറിയിൽ നിന്നും ചില സംസാരം കേട്ടത്.
"... എന്റെ കൈയിലും തീർന്ന് ചേച്ചി. ചേച്ചി ഇതൊക്കെ മുന്നേ വാങ്ങി വയ്ക്കണ്ടായിരുന്നോ..." അമ്മു ചരുവിനോട് എന്തിനെ കുറിച്ചാണ് പറയുന്നത് എന്ന് എനിക്ക് മനസിലായില്ല.
"...എന്റെ കൈയിൽ ഉണ്ടന്ന് ആണ് ഞാൻ കരുതിയെ. ഇപ്പൊ നോക്കിയപ്പോഴാ തീർന്നു എന്ന് മനസ്സിലായെ..."
"... ഇനി ഇപ്പൊ എന്താ ചേച്ചി ചെയ്യാ..."
"...ഷോപ്പ് എപ്പോഴാ തുറക്കുന്നത്..."
"... അത് ഒരു 9, 10 മണിയാകും..."
"... എന്നാൽ അപ്പൊ വാങ്ങാം മോളെ..."
പാടിനെ കുറിച്ചായിരിക്കും ഇവർ സംസാരിക്കുന്നത് എന്ന് തോന്നുന്നു. അപ്പോഴേക്കും എല്ലാരും കല്യാണത്തിന് പോവാൻ ഒരുങ്ങി ഇറങ്ങിയിരുന്നു.
"...എന്നാ ഞങ്ങൾ ഇറങ്ങട്ടെ..." അച്ഛൻ എന്നെയും ചരുവിനെയും നോക്കി ചോദിച്ചു. ഞങ്ങൾ അതിന് പുഞ്ചിരിച്ചു.
"... മോളെ പോയിട്ട് പെട്ടെന്ന് വരാട്ടോ.രണ്ടും സമയത്തിന് ആഹാരം കഴിച്ചോണം കേട്ടല്ലോ..." അമ്മ ഞങ്ങൾക്ക് താകീത് നൽകി ഇറങ്ങി കൂടെ അമ്മുവും.ഞാനും ചാരുവും അച്ഛനെയും അമ്മയെയും അമ്മുവിനെയും കൈ വീശി കാണിച്ചു യാത്രയാക്കി.
💬 Comments
View all comments