Chapter Title : മംഗല്യധാരണം 9 [Nishinoya]
"... ആദി ഞാൻ കഴിക്കാൻ കാപ്പി എടുക്കാം..." അവരെ യാത്രയാക്കിയ ശേഷം ചാരു ഇതും പറഞ്ഞ് അടുക്കളയിലേക്ക് പോയി.
ഞാൻ അതിന് ചെറുതായി മൂളിയ ശേഷം നേരെ എന്റെ എന്റെ മുറിയിൽ പോയി ഫോൺ എടുത്തു. ഇൻസ്റ്റമാർട്ട് ഓപ്പൺ ചെയ്ത് ചരുവിന് പാടും ഒരു ഡയറിമിൽക്ക് സിൽക്കും ഓർഡർ ചെയ്ത്. തിരിച്ചു താഴെ വന്ന് കഴിക്കാനായി കൈ കഴുകി. ആ സമയം കൊണ്ട് എനിക്ക് കഴിക്കാനുള്ള ഫുഡ് ചാരു പാത്രത്തിൽ വിളമ്പി കഴിഞ്ഞു.
"... അച്ഛനൊക്കെ കഴിച്ചിട്ടാണോ ഇറങ്ങിയേ..." കൈ കഴുകി തിരിയവേ ചരുവിനോട് തിരക്കി.അവൾ അതെന്ന് പറഞ്ഞു.
"...നീ കഴിച്ചോ..." എന്റെ ആ ചോദ്യം കേട്ട് ഷോക്ക് അടിച്ചപോലെ അവൾ എന്നെ നോക്കി
"... ഇ... ഇല്ല..." ആ വാക്കുകളിൽ ഒരു പതർച്ച ഉണ്ടായിരുന്നു.
"... എന്നാ വാ ഒരുമിച്ച് കഴിക്കാം..."
"...വേണ്ട. ഞാൻ പിന്നെ കഴിച്ചോളാം..."
"... അതൊന്നും പറഞ്ഞാൽ പറ്റില്ല വന്നേ..."
അവളെ നിർബന്ധിച്ചു ചെയറിൽ ഇരുത്തി ഒരു പാത്രം അവളുടെ മുന്നിലേക്ക് വച്ച് ഞാൻ വിളിമ്പൻ തുടങ്ങി. ഞാൻ ചെയ്യുന്നത് ഒക്കെ കൗതുകത്തോടെയാണ് അവൾ നോക്കി ഇരുന്നത്. ഇത്രയും നാൾക്ക് ഇടക്ക് ഇതുവരെ അവൾ കഴിച്ചോ എന്ന് ഞാൻ തിരക്കിയിട്ടില്ല. ഇപ്പൊ അത് കേട്ടതിന്റെ അമ്പരപ്പിലാണ് കക്ഷി.
"... എന്താ നോക്കി ഇരിക്കുന്നെ കഴിക്ക്..." അവൾക്ക് വിളമ്പി കൊടുത്തതിനു ശേഷം എന്റെ കസേരയിൽ ഇരുന്ന് കഴിക്കാൻ തുടങ്ങിയപ്പോഴും പുള്ളിക്കാരി എന്നെ നോക്കി ഇരിക്ക.
പയ്യെ അവൾ കഴിച്ചു തുടങ്ങി. ഇടക്ക് ഇടക്ക് എന്നെ കള്ളനോട്ടം നോക്കുന്നുണ്ട്. പാവം എനിക്ക് വട്ടായെന്ന് വിചാരിച്ചു
💬 Comments
View all comments