Chapter Title : മംഗല്യധാരണം 9 [Nishinoya]
കാണും. അവൾ പെട്ടെന്ന് കഴിച്ചു എഴുനേറ്റു.
"... മതിയാക്കിയോ കുറച്ചുകൂടി കഴിക്ക് ..." ഞാൻ അവളോട് തിരക്കി.
"... വേണ്ട മതി..." അവൾ കഴിച്ച പാത്രം എടുത്ത് അടുക്കളയിലേക്ക് പോയി എന്റെ കഴിപ്പ് അപ്പോഴും തീർന്നിട്ടില്ലായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോ കാളിങ് ബെൽ സൗണ്ട് കേട്ടു.
"...ചാരു ആരാണെന്ന് നോക്കാവോ..." അടുക്കളയിൽ നിന്ന ചരുവിനോട് ഞാൻ വിളിച്ചു പറഞ്ഞു.
അവൾ വാതിലിന്റെ തുറക്കാൻ പോയതും ഞാൻ കഴിച്ചു കഴിഞ്ഞ് പ്ലേറ്റുമായി അടുക്കളയിലേക്ക് പോയി.
"... ആദി swiggy നിന്നും വല്ലതും ഓർഡർ ചെയ്തായിരുന്നോ..." ഉമ്മറത്ത് നിന്നും ചാരു വിളിച്ചു ചോദിച്ചു.
"... ആഹ് ഓർഡർ ചെയ്തിരുന്നു. നീ അത് വാങ്ങിക്കോ..." അപ്പോഴേക്കും പാത്രവും കഴുകിവച്ച് ഞാൻ ഹാളിലേക്ക് വന്നു. കൊണ്ട് വന്ന പാക്കറ്റ് അവൾ എനിക്ക് നേരെ നീട്ടി.
"...ഇത് നിനക്ക് ഉള്ളതാ..." പുഞ്ചിരിച്ചോണ്ട് ഞാൻ പറഞ്ഞു.
കൈയിലെ പാക്കറ്റ് തുറന്ന് എന്താന്ന് നോക്കി. അതിൽ ഉണ്ടായിരുന്ന പാന്റെ പാക്കറ്റ് എടുത്ത ശേഷം എന്നെ നോക്കി. ആ കണ്ണുകൾ ചെറുതായി ഈറൻ അണിഞ്ഞു.
"...ഇതെങ്ങനെ..." അവൾ വാക്കുകൾക്കായി പരതി.
"... ഭാര്യയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു ചെയ്യാത്ത ഒരു നീചൻ ഒന്നും അല്ല ഞാൻ..."
എന്റെ വാക്കുകൾ കേട്ടതും ചാരു ഓടി വന്ന് എന്നെ കെട്ടിപിടിച്ചു കരഞ്ഞു.ഒരു നിമിഷം ഞാൻ വല്ലാണ്ട് ആയി പോയി. എന്റെ നെഞ്ചിൽ കിടന്ന് ഏങ്ങലടിച്ചു കരഞ്ഞു. ചാരുവിനെ എന്റെ മാറോട് ചേർത്ത് പിടിച്ച് ആ നെറുകയിൽ ഞാൻ തലോടി.
"... എന്തിനാ നീ ഇപ്പൊ ഇങ്ങനെ കരയുന്നെ..." കരച്ചിലിന്റെ ആഗാദം കുറഞ്ഞപ്പോൾ ഞാൻ
💬 Comments
View all comments