Chapter Title : മംഗല്യധാരണം 9 [Nishinoya]
വിഷമം ആയെന്നോ. അപ്പോഴാ ഞാൻ എത്രമാത്രം നിന്നെ സ്നേഹിക്കുണ്ടെന്ന് മനസ്സിലായെ..." എന്റെ ചുണ്ടിൽ അപ്പോൾ ഒരു ചിരിമാത്രം നിഴലിച്ചു.
"...എന്നെ നീ അവോയ്ഡ് ചെയ്തപ്പോ ചങ്ക് പൊട്ടുന്ന വേദനയായിരുന്നു.മാത്രവുമല്ല അതിന് കൂട്ട് നിൽക്കാൻ ഗായുവും..." വിഷമത്തോടെ ചാരു പറഞ്ഞു
"...നിന്നെ വട്ട് പിടിപ്പിക്കാൻ അല്ലെ ഗായു ആാാാാ... കൈ... കൈ... ആാാാാ... വിടടി..." പറഞ്ഞു മുഴുവപ്പിക്കുന്നതിന് മുമ്പ് എന്റെ കൈ അവൾ കടിച്ചു പറിച്ചു.
"... ഇനി എന്നോട് ഇങ്ങനെ വല്ലതും ചെയ്യുന്നതിന് മുമ്പ് ഇത് ഓർമ വേണം കേട്ടല്ലോ..." കത്തുന്ന കണ്ണുകളോടെ ചാരു എനിക്ക് താകീത് നൽകി.
കുരിപ്പിന്റെ പല്ല് മുഴുവൻ കൈയിൽ പതിഞ്ഞിട്ടുണ്ട്. വേദന ഇപ്പോഴും മാറിയിട്ടില്ല.ഞാൻ നിർത്താതെ തടവികൊണ്ടിരുന്നു.
"...വിട് കടിച്ചു പറിച്ചിട്ടു തടവാൻ വരുന്നോ..." കടി കൊണ്ട ഭാഗത്ത് തൊടാൻ വന്ന ചാരുവിനെ ഞാൻ അതിന് സമ്മതിച്ചില്ല.
"... Sorry 🥺..." ആ കണ്ണുകളിലെ കുറുമ്പിനു മുന്നിൽ ഞാൻ തോൽവി സമ്മതിച്ചു. കടിച്ച ഭാഗത്ത് തടവിയും ഉമ്മവച്ചും വേദനയെ ഷമിപ്പിച്ചു. പിന്നെ ഓരോ കാര്യങ്ങൾ സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല.
"... ആദി വിശക്കുന്നു..." ഉച്ച ആയപ്പോഴേക്കും കുഞ്ഞു പിള്ളേരെ പോലെ വയറും തടവി ചാരു പറഞ്ഞു.
"...എന്നാ പോയി ചോർ എടുത്ത് കഴിച്ചോ..."
"... കളിക്കല്ലേ നിനക്ക് അറിയാലോ ഒന്നും ഉണ്ടാക്കിയില്ല എന്ന്..."
"... ഞാൻ പറഞ്ഞോ ഒന്നും ഉണ്ടാക്കാതെ ഇരിക്കാൻ..." മാക്സിമം ചിരി വരാതിരിക്കാൻ ഞാൻ ശ്രെമിച്ചു.
"... ദുഷ്ട്ടൻ 😠..." എന്നെ തള്ളിമാറ്റി ചാരു അടുക്കളയിലേക്ക് പോയി.
എനിക്ക് ഇതൊക്കെ കണ്ടപ്പോ ചിരി വന്നു. ഫോൺ എടുത്ത്
💬 Comments
View all comments