Chapter Title : മംഗല്യധാരണം 9 [Nishinoya]
രണ്ട് ബിരിയാണി ഓർഡർ ചെയ്ത് നേരെ അടുക്കളയിലേക്ക് വിട്ടു. ചാരു ചോർ ഉണ്ടാക്കാനുള്ള അരി എടുക്കുന്ന തിരക്കിലായിരുന്നു. ഞാൻ പിന്നിൽ ചെന്ന് അരയിലൂടെ കൈയിട്ടു കെട്ടി പിടിച്ചു.
"... വിട്. തിന്നാൻ വല്ലതും ഉണ്ടാക്കട്ടെ..." പുള്ളിക്കാരി ഇച്ചിരി കലിപ്പിൽ ആണ്.
"... എന്താ ഉണ്ടാക്കുന്നെ..." തല അവളുടെ തോളിൽ വച്ച് ഞാൻ ചോദിച്ചു.
"... ആദിക്ക് അതൊന്നും അറിയണ്ടല്ലോ ഡെയിനിങ് ടേബിളിൽ ഇരിക്കുമ്പോൾ ആഹാരം കിട്ടിയാൽ പോരെ..."
"... ആണോ എന്നാ എന്റെ മോൾ പോയി ഡയനിംഗ് ടേബിളിൽ ഇരുന്നോ ഫുഡ് ഒക്കെ എത്തിക്കോളും..."
എന്താ കാര്യം എന്ന് മനസ്സിലാവാതെ തല ചരിച്ചു എന്നെ നോക്കി ഇരുന്ന ചാരുവിന്റെ കൈയിൽ നിന്നും അരി വാങ്ങി തിരിച്ചു വച്ച് അവളെയും കൂട്ടി ഡയനിംഗ് ടേബിളിൽ എത്തി. അരി കഴുകുന്നതിന് മുമ്പ് ചെന്നത് നന്നായി ഇല്ലങ്കിൽ കളി കാര്യം ആയേനെ. അപ്പൊ തന്നെ കാളിങ് ബെല്ലും മുഴങ്ങി. എന്താ ടൈമിംങ്ങ്. ഞാൻ പോയി ഓർഡർ ചെയ്ത ബിരിയാണിയും വാങ്ങി ചരുവിന്റെ പക്കൽ എത്തി. രണ്ടുപേരും കഴിക്കാൻ ആരംഭിച്ചു ഞാൻ ഒരു പിടി വാരി അവൾക്കായി നീട്ടി നിറ കണ്ണുകളോടെ അവൾ അത് കഴിച്ചു. അപ്പോൾ എന്റെ ഫോൺ ശബ്ദിക്കാൻ തുടങ്ങി.
"... ഹലോ എന്താ അമ്മേ വിളിച്ചേ..." ഫോൺ കാൾ എടുത്ത് സ്പീക്കർ ഇട്ടു.
"...ഒന്നും ഇല്ല രണ്ടും എന്ത് ചെയ്യാണെന്ന് അറിയാൻ വിളിച്ചതാ..."
"... പ്രത്യേകിച്ച് എന്നാ ചെയ്യാനാ..." ചാരുവിനെ നോക്കി ഞാൻ കണ്ണടച്ചു കാണിച്ചു.
"... നിങ്ങൾ കഴിച്ചാരുന്നോ..."
"... കഴിക്കുവാ അമ്മേ..."
"... ചാരു മോൾ
💬 Comments
View all comments