0%

Chapter Title : മംഗല്യധാരണം 9 [Nishinoya]

Author : Nishinoya Read All Parts 3.5K

വലിയ സഹതത്തിന് ഒന്നും ഞാൻ മുതിർന്നില്ല. തൊട്ടും തലോടിയും സ്നേഹിച്ചും ഞങ്ങൾ ദിവസങ്ങൾ തള്ളി നീക്കി.

"...എന്താടി ഇന്ന് ഒരു സ്നേഹ പ്രകടനം..." രാവിലെ ഓഫീസിൽ പോവാൻ ഒരുങ്ങാൻ തുടങ്ങിയ എന്റെ ഷർട്ടിന്റെ ബട്ടൻസ് ഇട്ടു തരുന്ന ചരുവിനോട് ഞാൻ കാര്യം തിരക്കി.

"... അതേ ഇന്ന് നേരത്തെ വരോ..." ഷർട്ടിന്റെ ബട്ടൺ ചൂണ്ടുവിരൽ കൊണ്ട് കറക്കി കറക്കി ചോദിച്ചു.

"... എന്ത് പറ്റി എവിടേലും പോണോ..."

"...ഇന്ന് തൊട്ട് ഗ്രീൻ സിഗ്നൽ ആണ്..." നാണത്താൽ അവൾ മൊഴിഞ്ഞു.

"... ആണോ. എന്നാ ഇന്ന് ഞാൻ ലീവ്..." കൈയിലെ ബാഗ് ബെഡിലേക്ക് എറിഞ്ഞു.എനിക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല. എന്നാൽ ആ സന്തോഷത്തിന് അധികം ആയുസ്സ് ഇല്ലായിരുന്നു.

"... അയ്യടാ മോൻ ഇപ്പൊ അങ്ങനെ ലീവ് ഒന്നും എടുക്കണ്ട. വൈകിട്ട് നേരത്തെ എത്തിയാൽ മതി..."എന്റെ ആഗ്രഹത്തെ മുളയിലേ നുള്ളി

അവളോട്‌ എന്റെ അടവ് ഒന്നും നടന്നില്ല.എന്നെ ഉന്തി തള്ളി താഴെ എത്തിച്ച് കാപ്പി വിളമ്പി തന്നു. കഴിക്കുന്നതിന്റെ ഇടക്ക് എന്നെയും നോക്കി അടുത്ത് ഇരുന്ന ചരുവിനും ഒരു ഉരുള നൽകി. ചുറ്റിനും ആരും ഇല്ല എന്ന് ഉറപ്പിച്ച ശേഷം അവൾ കഴിച്ചു. വീണ്ടും ഇന്ന് പോണോ എന്ന് ചോദിച്ചപ്പോ കക്ഷി പോയെ പറ്റു എന്ന് കട്ടായം പറഞ്ഞു. കൈ കഴുകുന്ന നേരം ചാരു ടവലുമായി എന്റെ പക്കൽ തന്നെ നിന്നു. അവളുടെ തോളിൽ കിടന്ന ടവലിൽ കൈ തുടക്കവേ ചുറ്റുപാടും ഞാൻ ഒന്ന് വീക്ഷിച്ചു. അമ്മ മുറ്റം തൂക്കുന്ന ശബ്ദം കേൾക്കാം അച്ഛൻ പാത്രം വയ്ക്കുകയായിരിക്കും. അമ്മു പഠിക്കാൻ

💬 Comments

View all comments