Chapter Title : മംഗല്യധാരണം 9 [Nishinoya]
ഒരു മത്സരം തന്നെ നടന്നു. സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്നപോലെ വീട്ടിലെ കാളിങ് ബെൽ മുഴങ്ങി.
"...ആദി മാറ് ആരോ വന്നു..." അധരങ്ങൾ മോചിപ്പിച്ച് ചാരു പറഞ്ഞു.
"...ആരും ഇവിടെ ഇല്ല എന്ന് കരുതി ബെൽ അടിക്കുന്നവർ പൊയ്ക്കോളും. നീ ഇവിടെ നിൽക്ക്..." ചാരുവിനെ വീണ്ടും ചേർത്ത് പിടിച്ചു ഞാൻ പറഞ്ഞു.
"... അമ്മ ആയിരിക്കും വിട് ആദി ഞാൻ നോക്കിയിട്ട് വരാം. എന്റെ ചക്കര അല്ലെ..." ഞാൻ വിടില്ല എന്ന് ഉറപ്പായപ്പോ പുള്ളിക്കാരി അടുത്ത അടവ് എടുത്തു ആ കൊഞ്ചലിൽ ഞാൻ വീണു.ചാരുവിനെ പോകാനായി അനുവദിച്ചു.
"...വേഗം പോയി വാതിൽ തുറന്ന് കൊടുത്തിട്ട് വാ കേട്ടോ ..." മുറിയുടെ വാതിലിലേക്ക് നിങ്ങിയ അവളോട് ഞാൻ പറഞ്ഞു.
"... അയ്യടാ നോക്കി ഇരുന്നോ ഞാൻ ഇപ്പോഴൊന്നും വരില്ല. മനുഷ്യന്റെ ചുണ്ട് മുറിയാറായി..." ചുണ്ടിലൂടെ ഒന്ന് വിരലോടിച്ച് എന്നെ കൊഞ്ഞനം കുത്തി കാട്ടി അവൾ താഴേക്ക് ഓടി.
ഇതെല്ലാം കണ്ട് എനിക്ക് ചിരി വന്നു. ഞാൻ പോയി കുളിച്ചു വന്നപ്പോ അമ്മ കല്യാണ വിശേഷങ്ങൾ ചരുവിനോട് വിവരിച്ചു പറയുന്ന തിരക്കിലായിരുന്നു. ഞാൻ അവളുടെ പക്കൽ പോയി ഇരുന്നു. അമ്മ കാണാതെ അവളെ തൊട്ടും തലോടിയും ഇരുന്നു. പുള്ളിക്കാരി അമ്മ കാണും എന്ന് പറഞ്ഞു എന്നെ കണ്ണുരുട്ടി പേടിപ്പിച്ചു. രാത്രി വരെ അമ്മയുടെ വാലിൽ തൂങ്ങി നടപ്പായിരുന്നു പെണ്ണ്. ഒറ്റക്ക് എങ്ങാനും എന്റെ കൈയിൽ പെട്ടാൽ ഞാൻ വല്ലതും ചെയ്താലോ എന്നുള്ള പേടി കാരണമായിരിക്കും. നമ്മൾ വിടൊ അമ്മ കാണാതെ ഞാൻ ഓരോ കുസൃതി കാണിക്കും. ചരുവിന് പിരീഡ്സ് ആയത് കാരണം
💬 Comments
View all comments