0%

Chapter Title : മംഗല്യധാരണം 9 [Nishinoya]

Author : Nishinoya Read All Parts 3.4K

വാങ്ങി കൊടുക്കുക. അവളോട്‌ കുറച്ചു റൊമാന്റിക് ആയി പെരുമാറുക. അവളുടെ ആവശ്യങ്ങൾ ചെയ്ത് കൊടുക്കുക. അങ്ങനെ അങ്ങനെ..."

"... ഇതൊക്കെ സാധാരണ എല്ലാരും ചെയ്യുന്ന കാര്യങ്ങൾ അല്ലെ..." സംശയപൂർവം ഞാൻ കാർത്തിയെ നോക്കി.

"...എല്ലാരും ചെയ്യുന്നുണ്ടാവും നീ ചെയ്തിട്ടുണ്ടോ..."

"... ഇല്ല..." ഞാൻ വെളുക്കനെ ചിരിച്ചു.

"...ആഹ് കൊള്ളാം എന്നിട്ടാണോ നീ ഇവിടെയിരുന്ന് കൊണ അടിക്കുന്നത്..."

"...നീ പറയുന്നത് വച്ചിട്ട് അവൾ കരുതുന്നത് നിനക്ക് ഇപ്പോഴും അവളോട് ദേഷ്യം ആണെന്നു ഇഷ്ട്ടം അല്ലെന്നുമായിരിക്കും. ആദ്യം ആ തോന്നൽ മാറ്റി എടുക്കാൻ നോക്ക്..."

"... താങ്ക്സ് അളിയാ. നിനക്ക് ഇത്രക്ക് ഒക്കെ അറിവ് ഉണ്ടായിരുന്നോ..."

"... ചില അനുഭവങ്ങൾ അറിവായിട്ട് മാറും..." അത് പറഞ്ഞു കാർത്തി ഒരു ദീർഘനിശ്വാസം എടുത്തു.

"... അതേ നാളെ എനിക്ക് ഒരു ലീവ് വേണം..."

"... നിനക്ക് എന്തിനാ ഇപ്പൊ ലീവ്..." ഞാൻ കാർത്തിയോട് ചോദിച്ചു.

"... നിന്റെ കുടുംബ കാര്യം മാത്രം നന്നായാൽ മതിയോ എന്റേതും നോക്കണ്ടേ..."

"...you mean dhiya..." ഞാൻ കാർത്തിയെ നോക്കി.

"... അതേടാ രണ്ട് ദിവസമായി പുള്ളിക്കാരി ഇച്ചിരി ഉടക്കിലാ. നാളെ നേരിൽ കണ്ട് ശെരിയാക്കിയില്ല എങ്കിൽ തീർന്ന്. അതുകൂടി പറയാനാ ഞാൻ വന്നേ..."

"... അപ്പൊ എല്ലാ പെണ്ണുങ്ങളും സീൻ ആണല്ലേ..."

"...അങ്ങനെ ഒന്നും ഇല്ലടാ. നമ്മളോട് ഈ കാണിക്കുന്ന ദേഷ്യവും പരിഭവവുമേ ഉള്ളു പാവങ്ങള. വഴിയേ നിനക്ക് എല്ലാം മനസ്സിലാവും..." കാർത്തി അത്രയും പറഞ്ഞു പുറത്തേക്ക് പോയി.

കാർത്തി പറഞ്ഞതിനെ പറ്റി ഞാൻ ആഴത്തിൽ ചിന്തിച്ചു. സത്യത്തിൽ ചാരുവിന് എന്നോട് സ്നേഹമോ അറ്റാച്ചോ

💬 Comments

View all comments