Chapter Title : മനക്കൽ ഗ്രാമം 9 [Achu Mon]
ദിവസം കഴിഞ്ഞിട്ടും അദ്ദേഹത്തിന് ഒരു ക്ഷിണവുമില്ല... കൂടാതെ അദ്ദേഹത്തിന്റെ തേജസ്സ് വർദ്ധിച്ചത് പോലെ അവർക്ക് തോന്നി...
അദ്ദേഹം വന്നു ചാരുകസേരയിൽ ഇരുന്നു... എല്ലാവരും അദ്ദേഹത്തിന്റെ ചുറ്റിലും വന്നു നിന്നു....
നമ്പൂതിരി കുറച്ചു നേരം ഒന്നാലോചിച്ചിട്ട് : എവിടുന്ന് പറഞ്ഞു തുടങ്ങണം എന്നറിയില്ല... ഇവിടെ സംഭവിച്ചതിന്റെയെല്ലാം വ്യക്തമായിട്ടുള്ള ഉത്തരവും അതിന്റെ പരിഹാരങ്ങളും ഇപ്പൊ എന്റെ പക്കലുണ്ട്...
എല്ലാ പ്രമാണിമാരെയും, ക്ഷേത്രാധികാരികളെയും എത്രെയും പെട്ടന്നു ഇവിടേക്ക് വിളിച്ചു വരുത്തുക... അവർ കുടി എത്തുന്നത് വരെ...എല്ലാവരും ഒന്ന് ക്ഷമിക്കുക... അത്രെയും പറഞ്ഞ അദ്ദേഹം ചാര് കസേരയിൽ കാണുകളടച്ചു കിടന്നു...
അച്ഛനും ബാക്കിയുള്ളവരും എന്നെ കാണാത്തതു കൊണ്ട് വളരെ ടെൻഷനിൽ ആണ്.... വാർത്ത കാട്ടു തി പോലെ പടർന്നു.. എല്ലാവരും മനക്കലേക്ക് എത്തി...
കുറച്ചു സമയത്തിനുള്ളിൽ തന്നെ എല്ലാവരും മനക്കലെത്തിച്ചേർന്നു..
ബ്രെഹ്മദത്തൻ നമ്പൂതിരി എല്ലാവരോടുമായി കാര്യങ്ങൾ വിശിധികരിച്ചു പറയാൻ ആരംഭിച്ചു...
നമ്പൂതിരി: എല്ലാവര്ക്കും ഇവിടെ നടന്ന കാര്യങ്ങളെ കുറിച്ച് അറിവുള്ളത് കൊണ്ട് ഞാൻ അതിലേക്ക് കടക്കുന്നില്ല... ഇതിന്റെയൊക്കെ കാരണവും പരിഹാരവും ആണ് ഞാൻ പറയാൻ പോകുന്നത്...
ഇതിന്റെയൊക്കെ തുടക്കം നിങ്ങളുടെ അപ്പനപ്പൂപ്പന്മാരുടെ കാലത്താണ്.. ശരിക്കും പറഞ്ഞാൽ ഇവിടുത്തെ അപ്പൻ നമ്പൂതിരിയുടെ അച്ഛന്റെ കാലത്തു... അന്ന് ഇവിടുത്തെ നമ്പൂതിരി തിരിവിതാംകൂർ രാജ്യത്തിൻറെ ഈ പ്രദേശത്തെ ദിവാൻ പദവിയുള്ള ആളായിരുന്നു... ഈ പ്രദേശത്തിന്റെ ഉന്നമനത്തിനും അഭിവൃദ്ധിക്കും വേണ്ടി പ്രവർത്തിക്കേണ്ട ദിവാൻ അതിനു പകരം ബ്രിട്ടീഷ്കാരോട് ചേർന്ന് സ്വന്തം അഭിവൃദ്ധിക്കും ഉന്നമനത്തിനും വേണ്ടി എന്ത് നാറിയ പണിക്കും കുട്ടു നില്ക്കുന്ന ഒരാളായിരുന്നു.. അന്നത്തെ പല പ്രമാണിമാരും അതിനു കുട പിടിച്ചിരുന്നു...
കുട്ടത്തിൽ ഒരു പ്രമാണി : അതിപ്പോ
💬 Comments
View all comments