Chapter Title : മനക്കൽ ഗ്രാമം 9 [Achu Mon]
എല്ലാടത്തും നടക്കുന്നതല്ലേ... അവരവരുടെ ഉന്നമനത്തിനു വേണ്ടി അല്ലെ എല്ലാവരും ശ്രമിക്കു...
ബ്രെഹ്മദത്തൻ നമ്പൂതിരി തലയൊന്നുഴിഞ്ഞു എന്നിട്ട് തുടർന്നു : പിടിച്ചു പറിക്കാരും കള്ളനും കൊലപാതകിയുമൊക്കെ അവരവരുടെ ഉന്നമനത്തിനു വേണ്ടിയാണ് ഇതൊക്കെ ചെയുന്നത് ... അപ്പൊ അവർ ചെയ്യുന്ന കുറ്റം കുറ്റമല്ലാതാകുന്നുണ്ടോ...
പ്രമാണി : തിരുമേനി എന്താണ് പറഞ്ഞു വരുന്നത്...
നമ്പൂതിരി : അധികാരം കൈയിൽ വന്നപ്പോൾ, അവർ ഈശ്വരനെ മറന്നു...
അന്നത്തെ കാലത്തു വേട്ടക്ക് പോകുന്ന ഒരു പതിവ് സായ്പ്പിന്മാർക്കുണ്ടായിരുന്നു, കൂടെ നാട്ടിലെ തമ്പ്രാക്കന്മാരും പോകുമായിരുന്നു.. സായ്പ്പിൻമാർ ഭക്ഷണത്തിനും വിനോദത്തിനുമാണ് വേട്ടക്ക് പോയിരുന്നെങ്കിൽ, തമ്പുരാക്കന്മാർ അഭിമാനത്തിനും വിനോദനത്തിന്നു വേണ്ടി മാത്രമായിരുന്നു വേട്ടക്ക് പോയിരുന്നത്...
പോകെ പോകെ അതിൽ അത്ര വിനോദം തോന്നാത്ത തമ്പ്രാക്കന്മാർ മൃഗങ്ങൾക്ക് പകരം മനുഷ്യരെ വേട്ടയാടാൻ തുടങ്ങി... അതിനു കുറ്റവാളികൾ എന്ന മുദ്ര കുത്തിയ പാവങ്ങളെ അവർ വേട്ട മൃഗങ്ങൾ ആക്കി...
ഏതേലും തമ്പുരാനെ അപ്രീതി ഉണ്ടായല്ലോ, അല്ലെങ്കിൽ ഏതെങ്കിലും പെണ്ണിനോട് പുതി തോന്നിട്ട് അവർ സമ്മതിക്കാതിരുനല്ലോ അവരെയും അവരുടെ കുടുംബത്തെയും കുറ്റവാളികൾ ആയി മുദ്ര കുത്തും... അതിനു പ്രത്യകിച്ചു കാരണം ഒന്നും വേണ്ട...
അവരെ രക്ഷിക്കാനെന്ന വ്യാജേനെ കാട്ടിലോട്ട് ശിങ്കിടികൾ മുഖന്തരം കയറ്റി വിടും... എന്നിട്ട് തമ്പുരാക്കന്മാർ അവരെ വേട്ടയാടും...
ഒന്ന് നിർത്തിട്ട്....
അതിലെ പെട്ട എല്ലാ തമ്പുരാക്കന്മാര്ക്കും ദുർ മരണം ആണ് സംഭവിച്ചത്.. പക്ഷെ ആ ശാപം തലമുറ തലമുറയായിട്ട് പിന്തുടരുന്നുണ്ട് ....
പ്രമാണി : അതിനു അവർക്കെല്ലാം ശിക്ഷ ലഭിച്ചില്ലെ... പിന്നെ ഞങ്ങളെ ശിക്ഷിക്കുന്നത് എന്തിനാ... ആ ശാപം മാറാൻ എന്ത് പരിഹാരം ആണ് ഞങ്ങൾ ചെയ്യണ്ടത്....
ബ്രെഹ്മദത്തൻ നമ്പൂതിരി
💬 Comments
View all comments