Chapter Title : മനക്കൽ ഗ്രാമം 9 [Achu Mon]
അയാളെ നോക്കിയൊന്നു ആക്കി ചിരിച്ചു കൊണ്ട്.: ഹ്ഹ അവർക്ക് ശിക്ഷ ലഭിച്ചു...പിന്നെ നിങ്ങളെ ശിക്ഷിക്കുന്നത് എന്തിനാ....എന്ന്.... നിങ്ങളും നിങ്ങളുടെ അപ്പന്മാരും ആ തെറ്റ് തന്നല്ലെ ചെയ്യുന്നത്... പിന്നെ നിങ്ങളെ ശിക്ഷിക്കാതിരിക്കുന്നതെങ്ങനാ.....
പ്രമാണി : അങ്ങുന്ന് എന്താണ് ഉദേശിച്ചത് എന്ത് തെറ്റാണ് ഞങ്ങൾ ചെയ്യുന്നത്....
നമ്പൂതിരി ദേഷ്യത്തോടെ : ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഈശ്വരന്റെ സൃഷ്ഠിയാണ്.... എല്ലാവരിലും ഈശ്വരൻ കുടികൊള്ളുന്നുണ്ട്... ആ സത്യം നിങ്ങൾ മറന്നു.. അവനവന്റെ സുഖത്തിനും സന്ധോഷത്തിനും വേണ്ടി മറ്റുള്ളവരുടെ ജീവിതവും സന്ധോഷവും തല്ലി കെടുത്തുന്നത് തെറ്റല്ലേ.. നിങ്ങളുടെ കിഴിൽ പണിയെടുക്കുന്നവരെ നിങ്ങൾ മനുഷരായിട്ടെങ്കിലും കണ്ടിട്ടുണ്ടോ... എല്ലു മുറിയെ നിങ്ങൾക്ക് വേണ്ടി പണിയെടുക്കുന്ന അവരുടെ വീട്ടിൽ അടുപ്പ് പുകയുന്നുണ്ടോ എന്ന് നിങ്ങൾ നോക്കിട്ടുണ്ടോ... അവരുടെ പെണ്ണുങ്ങളുടെ മാനത്തിനു നിങ്ങൾ വില പറഞ്ഞിട്ടില്ലേ...
ഒന്ന് നിറുത്തിട്ട് .. നിങ്ങളും നിങ്ങളുടെ കാർന്നോരും ചെയുന്നത് ഒരേ തെറ്റാണ്... 5 അണ കട്ടാലും 1000 ഉറുപ്പിക കട്ടാലും കളവ് കളവു തന്നെയാണ്... അതിൽ നിന്ന് നിങ്ങൾക്ക് ഒഴിഞ്ഞ മാറാൻ പറ്റില്ല...
മറ്റൊരു പ്രമാണി : ഞങ്ങൾ എന്ത് പരിഹാരമാണ് അവന് ചെയ്തു കൊടുക്കേണ്ടത്.. ഈ നാടിനെ രക്ഷിക്കാൻ...
നമ്പൂതിരി പുച്ഛത്തോടെ : നാടിനെ രക്ഷിക്കാൻ.... ഈ നാടിനെയല്ല നിങ്ങളുടെ കുടുംബങ്ങളെ രക്ഷിക്കാൻ നോക്ക്... ഈശ്വരകോപം ഈ നാടിനു നേരയല്ല നിങ്ങൾക്ക് നേരെയാണ്.... പിന്നെ അവന് നിങ്ങൾ ഒന്നും ചെയ്യണ്ട അവനല്ല ആ ശക്തി...
പ്രമാണി : അവനല്ലേ... പിന്നെ ആരാണ് .. അവനെ അഴിച്ചു വിട്ടപ്പോഴാണല്ലോ കാറ്റും മഴയും എല്ലാം മാറിയത്... പിന്നെ അവൻ ആരാണ്...
നമ്പൂതിരി ചിരിച്ചു
💬 Comments
View all comments